എയർബസ് എ-320 ന്റെ ഉത്പാദനം കൂട്ടുന്നു

Posted on: October 30, 2015

Airbus-A320-Big

പാരീസ് : എയർബസ് എ-320 വിമാനങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ ഒരുങ്ങുന്നു. നാരോബോഡി എയർക്രാഫ്റ്റായ എ-320 വിമാനങ്ങൾക്കുള്ള ആഗോള ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ തീരുമാനം.

പ്രതിമാസ ഉത്പാദനം നിലവിലുള്ള 50 ൽ നിന്ന് 63 ആയി വർധിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഈ വർഷം ഫെബ്രുവരി വരെ പ്രതിമാസം 42 വിമാനങ്ങളായിരുന്നു നിർമ്മിച്ചിരുന്നത്. അടുത്തയിടെ ചൈനയിൽ നിന്നും 100 എ-320 വിമാനങ്ങൾക്കുള്ള ഓർഡർ ലഭിച്ചിരുന്നു.