ഇത്തിഹാദിൽ മൊബൈൽ ബോർഡിംഗ് പാസ്

Posted on: July 30, 2014

Etihad-mobile-boarding-B

ഇത്തിഹാദ് എയർവേസ് തെരഞ്ഞെടുത്ത റൂട്ടുകളിൽ മൊബൈൽ ബോർഡിംഗ് പാസ് സംവിധാനം ഏർപ്പെടുത്തി. ഡിപ്പാർച്ചറിനു മൂന്നുമണിക്കൂർ മുമ്പ് മൊബൈൽ ഉപയോഗിച്ച് ഓൺലൈനായി ചെക്കിൻ ചെയ്യുന്നവർക്കാണ് ഈ സൗകര്യം.

കൂടുതൽ ചെക്ക് ഇൻ സേവനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം, ബോർഡിംഗ് പാസ് നഷ്ടപ്പെടും എന്ന പേടി ഒഴിവാക്കുക, ഒന്നിലധികം പാസുകൾ മൊബൈലിൽ സൂക്ഷിക്കുക, കടലാസിന്റെ പാഴ്‌ചെലവ് കുറയ്ക്കുക തുടങ്ങിയവ ഇതിലൂടെ സാധ്യമാകുമെന്ന് കമ്പനിയുടെ ചീഫ് കമേർഷ്യൽ ഓഫീസർ പീറ്റർ ബാംഗാർട്ടനർ പറഞ്ഞു.

യാത്രക്കാരന്റെ പേരിന് പുറമെ സീറ്റ്, ഫ്‌ളൈറ്റ്, ഗേറ്റ് നമ്പറുകൾ, ബാർകോഡ് എന്നിവ മൊബൈൽ ബോർഡിംഗ് പാസിലുണ്ടാകും. പ്രാരംഭമായി മൊബൈൽ ബോർഡിംഗ് പാസ് റീഡറുകൾ അബുദാബിക്കു പുറമെ ലണ്ടൻ ഹീത്രു, മാഞ്ചസ്റ്റർ, ദോഹ, കൊളംബോ, ദമാം, ഡസൽഡോർഫ്, ഫ്രാങ്ക്ഫർട്ട്, സംപൗളോ, ഇസ്താംബുൾ, മ്യുണിച്ച്, ടോക്കിയോ നരിത, മിൻസ്‌ക് എന്നിവിടങ്ങളിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.