മലേഷ്യ എയർലൈൻസിൽ ഓൺ എയർ സെലിബ്രേഷൻ

Posted on: July 30, 2014

MAS-food-AN-300714-B

മലേഷ്യൻ എയർലൈൻസ് വിമാനങ്ങൾ ഇനിമുതൽ വിവിധ രാജ്യങ്ങളിലെ വിഭവസമൃദ്ധമായ ഭക്ഷണവും വിളന്വും. ഇക്കോണമി ക്ലാസിലും വിളമ്പുന്ന എം എച്ച് ഗോർമറ്റ് എന്ന പാക്കേജിലാണ് ഈ വിഭവങ്ങൾ വിളമ്പുക.

മലേഷ്യൻ, വെസ്റ്റേൺ, ജപ്പാനീസ് ക്യുസിനിലുള്ള ആറു പ്രീമിയം മീലുകളാണ് എം എച്ച് ഗോർമറ്റിൽ ഉൾക്കൊള്ളുന്നത്. ഇതിൽ ബ്രെയ്‌സ്ഡ് ബീഫ് ചീക്ക്‌സ്, ഗ്രിൽഡ് ലാംപ് കട്‌ലറ്റ്‌സ്, ചിക്കൻ കോർഡോൺ ബ്ലിയു, പ്രോൺ പിക്കാറ്റ തുടങ്ങിയവ ഉൾക്കൊള്ളുന്നു. അപ്പറ്റൈസർ, ഡെസേർട്ട്, ചോക്കലേറ്റ്‌സ്, ഫ്രഷ് ബ്രെഡ് റോളുകൾ എന്നിവയ്‌ക്കൊപ്പമായിരിക്കും ഇവ വിളമ്പുക.. കോലാലംപൂരിൽനിന്ന് ഏഷ്യ, നോർത്ത് ഏഷ്യ, ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിമാനങ്ങളിലാണ് ഇത് ലഭ്യമാക്കുന്നത്. 70 മലേഷ്യൻ രൂപയാണ് ഓരോന്നിന്റെയും വില.

ഇതിനു പുറമെ പ്രത്യേക നിമിഷങ്ങൾ ആകാശത്ത് ചെലവിടാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഓൺ എയർ സെലിബ്രേഷനും അവതരിപ്പിച്ചതായി മലേഷ്യൻ എയർലൈൻസ് സൗത്ത് ഏഷ്യ ആൻഡ് മിഡിൽ ഈസ്റ്റ് റീജണൽ സീനിയർ വൈസ് പ്രസിഡന്റ് അഷർ ഹമീദ് വെളിപ്പെടുത്തി. ഇതുപ്രകാരം 250 മലേഷ്യൻ രൂപയ്ക്ക് സെലബ്രേറ്ററി കേക്ക് വിമാനത്തിനുള്ളിൽ ലഭ്യമാക്കും. ജന്മദിനം, ആനിവേഴ്‌സറികൾ , ഹണിമൂൺ, വിവാഹം എന്നി ആഘോഷവേളകളിൽ അവിസ്മരണീയമാക്കാൻ യാത്രപുറപ്പെടും മുമ്പ് സെലിബ്രേറ്റി കേക്ക് ഓർഡർ ചെയ്യാവുന്നതാണ്.