ബംഗലുരു സർവീസുമായി കുവൈറ്റ് എയർവേസ്

Posted on: July 8, 2015

Kuwait-Airways-Airbus-A320-

കുവൈറ്റ് : കുവൈറ്റ് എയർവേസ് കുവൈറ്റ് – ബംഗലുരു സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച താത്പര്യം ബാംഗളൂർ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

29 ഇന്റർനാഷണൽ എയർലൈനുകളും 10 ഡൊമസ്റ്റിക് എയർലൈനുകളും ഉൾപ്പടെ 39 വിമാനക്കമ്പനികളാണ് ഇപ്പോൾ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് സർവീസ് നടത്തുന്നത്.