കൂടുതൽ ഫ്‌ലൈറ്റുകളുമായി ഗൾഫ് എയർ സമ്മർ ഷെഡ്യൂൾ

Posted on: June 28, 2015

Gulf-Air-Flight-big

മനാമ : കൂടുതൽ ഫ്‌ലൈറ്റുകളുമായി ഗൾഫ് എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. അമ്മാൻ, ബെറൂട്ട്, ബാങ്കോക്ക്, ഫ്രാങ്ക്ഫർട്ട്, ലാർനാക്ക, പാരീസ് സെക്ടറുകളിൽ സെപ്റ്റംബർ 15 വരെ സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബഹ്‌റിൻ രാജ്യാന്തര വിമാനത്താവളത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഗൾഫ് എയർ ചീഫ് കമേർഷ്യൽ ഓഫീസർ (ആക്ടിംഗ്) അഹമ്മദ് ജനാഹി പറഞ്ഞു.

ബെറൂട്ടിലേക്ക് പ്രതിവാരം 9 ഉം ഫ്രാങ്ക്ഫർട്ടിലേക്കും പാരീസിലേക്കും പ്രതിവാരം 8 ഉം ബാങ്കോക്കിലേക്ക് 7 ഉം ലാർനാക്കയിലേക്ക് പ്രതിവാരം ആറും ഫ്‌ലൈറ്റുകളുണ്ട്. അമ്മാനിലേക്ക് പ്രതിദിനം ഒന്നിലേറെ സർവീസുകളുണ്ട്. 24 രാജ്യങ്ങളിലെ 43 നഗരങ്ങളിലേക്കാണ് ഗൾഫ് എയർ സർവീസ് നടത്തുന്നത്.