സ്‌പൈസ്‌ജെറ്റിന് രണ്ട് എ 319 എയർക്രാഫ്റ്റുകൾ

Posted on: June 25, 2015

SpiceJet-A-319-Big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് രണ്ട് എയർബസ് എ 319 വിമാനങ്ങൾ വെറ്റ് ലീസിനെടുത്തു. ചെക്ക് റിപ്പബ്ലിക്കിലെ സിഎസ്എ ചെക്ക് എയർലൈനിൽ നിന്നാണ് വിമാനങ്ങൾ ലീസിനെടുത്തിട്ടുള്ളത്. ആദ്യ വിമാനം ഡെലിവറി ലഭിച്ചു. രണ്ടാമത്തെ വിമാനം ഏതാനും ആഴ്ചകൾക്കുള്ളിൽ സ്‌പൈസ്‌ജെറ്റ് ഫ്‌ലീറ്റിന്റെ ഭാഗമാകും.

വെറ്റ് ലീസ് പ്രകാരം വിമാനങ്ങളുടെ മെയിന്റനൻസ്, ഇൻഷുറൻസ്, കാബിൻ ക്രു എന്നിവ ലീസറുടെ നിയന്ത്രണത്തിലായിരിക്കും. പ്രതിദിനം 41 ഡെസ്റ്റിനേഷനുകളിലേക്കായി 252 ഫ്‌ലൈറ്റുകളാണ് സ്‌പൈസ്‌ജെറ്റ് ഓപറേറ്റ് ചെയ്യുന്നത്. ഇവയിൽ ഏഴ് ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളും ഉൾപ്പെടുന്നു.

നിലവിൽ 18 ബോയിംഗ് ബി 737, ഒരു എയർബസ് എ 319, 14 ബോംബാർഡിയർ ക്യു400 വിമാനങ്ങളുമാണുള്ളത്. അടുത്ത മാർച്ചോടെ വിമാനങ്ങളുടെ എണ്ണം 50 ആയി ഉയർത്തുകയാണ് ലക്ഷ്യമെന്ന് സ്‌പൈസ്‌ജെറ്റ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ സഞ്ജീവ് കപൂർ പറഞ്ഞു.