സ്‌പൈസ്‌ജെറ്റ് ഫ്‌ലീറ്റിൽ ഇനി എയർബസും

Posted on: June 11, 2015

SPICEJET-BOEING-big

ഗുർഗാവ് : എയർബസ് വിമാനങ്ങൾ ഫ്‌ലീറ്റിൽ ഉൾപ്പെടുത്താൻ സ്‌പൈസ്‌ജെറ്റ് തീരുമാനിച്ചു. നിലവിൽ 20 ബോയിംഗ് 737 ഉം 15 ബോംബാർഡിയർ ക്യു400എസ് വിമാനങ്ങളുമാണ് സ്‌പൈസ്‌ജെറ്റ് ഫ്‌ലീറ്റിലുള്ളത്.

രണ്ട് എയർബസ് എ 320 വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ചെക്ക് സ്ഥാപനമായ ടിവിഎസിൽ നിന്ന് മൂന്ന് ബോയിംഗ് 737 വിമാനങ്ങൾ സ്‌പൈസ്‌ജെറ്റ് ഈ വർഷം ഏപ്രിലിൽ ഡ്രൈലീസിന് എടുത്തിരുന്നു.