ഡാർവിൻ എയർലൈനിൽ ഇത്തിഹാദിനു പങ്കാളിത്തം

Posted on: November 17, 2013

Etihad_Logoസ്വിസ് എയർലൈനായ ഡാർവിൻ എയർലൈൻസിൽ ഇത്തിഹാദ് എയർവേസ് 33.3 ശതമാനം ഓഹരിപങ്കാളിത്തം നേടി. ജനീവ കേന്ദ്രമായി യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിലേക്കു സർവീസ് നടത്തുന്ന വിമാനക്കമ്പനിയാണ്. 10-50 സീറ്റുകളുള്ള സാബ് 2000 ടർബോപ്രോപ് വിമാനങ്ങളാണ് സർവീസിനു ഉപയോഗിക്കുന്നത്.

ഇത്തിഹാദിനു ഇപ്പോൾ എയർബെർലിനിൽ 29 ഉം എയർ സീഷെൽസിൽ 40 ഉം വിർജിൻ ഓസ്‌ട്രേലിയയിൽ 10.9 ഉം എയർലിങ്കസിൽ 3 ഉം ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ഇന്ത്യയിലെ ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരികൾ വാങ്ങാനുള്ള അംഗീകാരവും ഇത്തിഹാദിനു ലഭിച്ചിട്ടുണ്ട്. എയർ സെർബ്യയുടെ 49 ശതമാനം ഓഹരികൾ 2014 ജനുവരിയോടെ ഇത്തിഹാദിന്റെ സ്വന്തമാകും.