മലേഷ്യൻ എയർലൈൻസ് ഏജന്റുമാരെ ആദരിച്ചു

Posted on: November 17, 2013

Malaysia-Airlines-Award-A-n

മലേഷ്യൻ എയർലൈൻസ് തങ്ങളുടെ ടോപ്പ് ഏജന്റുമാരെ കുലാലംപൂരിൽ നടന്ന ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു. ഇന്ത്യയിലെ ട്രാവൽ ഏജന്റുമാരെ ആദരിക്കുന്നതിനുപുറമെ വിവിധ സ്‌കീമുകളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താൻ കൂടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരളത്തിൽനിന്നടക്കം നിരവധി ട്രാവൽ ഏജന്റുമാർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കൊച്ചിയിൽനിന്നുള്ള സർവീസുകൾ ആരംഭിച്ചതും വൺ വേൾഡ് അലയൻസുമായി പങ്കാളിത്തമുണ്ടാക്കിയതുമാണ് ഇക്കാലയളവിലെ നാഴികക്കല്ലുകളെന്ന്
എയർലൈൻസ് ഗ്രൂപ്പ് സി ഇ ഒ അഹമ്മദ് ജോഹരി യഹിയ അഭിപ്രായപ്പെട്ടു.

ഫൈവ് സ്റ്റാർ എയർലൈൻ എന്ന നിലയിൽ സ്‌കൈട്രാക്‌സിന്റെ ഇന്റർനാഷണൽ പാസഞ്ചർ അംഗീകാരം ഈ വർഷം മലേഷ്യ എയർലൈൻ നേടിയെടുത്തിരുന്നു.വേൾഡ് ട്രാവൽ അവാർഡുകളിൽ ഏഷ്യയിലെ പ്രമുഖ എയർലൈനായും കമ്പനിയെ തെരഞ്ഞെടുത്തിരുന്നു. മലേഷ്യയിലെ
ജനങ്ങളുടെ അവാർഡായ പുത്ര ബ്രാൻഡ് അവാർഡും ലഭിച്ചിരുന്നു.