സ്‌പൈസ്‌ജെറ്റ് 150 മില്യൺ ഡോളർ സമാഹരിക്കും

Posted on: May 19, 2015

Spicejet-Landing-Big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് 150 മില്യൺ ഡോളർ (935 കോടി രൂപ) പ്രവർത്തനമൂലധനം സമാഹരിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ബാങ്കുകളും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായി ചർച്ചനടത്തി വരികയാണ്. ഇപ്പോഴത്തെ ചെയർമാൻ അജയ് സിംഗ് ജനുവരിയിൽ 400 കോടി രൂപ മുതൽമുടക്കിയിരുന്നു.

അജയ്‌സിംഗും മറ്റു നിക്ഷേപകരും ചേർന്ന് ഏപ്രിലിൽ 1,400 കോടി കൂടി മുതൽമുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുടിശിക തീർക്കാനും ആറുമാസത്തെ പ്രവർത്തനച്ചെലവുകൾക്കുമായി ഇനിയും പണം കണ്ടെത്തേണ്ടതുണ്ട്.

20 ബോയിംഗ് 737 വിമാനങ്ങളും 15 ബോംബാർഡിയർ ക്യു400 വിമാനങ്ങളും ഉപയോഗിച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 7 ബോയിംഗ് വിമാനങ്ങൾ കൂടി ഫ്‌ലീറ്റിൽ ഉൾപ്പെടുത്താനുള്ള തയാറെടുപ്പിലാണ് സ്‌പൈസ്‌ജെറ്റ്.