ഡെയ്മ്‌ലര്‍ വില്പനയില്‍ 35 ശതമാനം വളര്‍ച്ച

Posted on: February 22, 2019

കൊച്ചി : ഡെയ്മ്‌ലര്‍ ഇന്ത്യാ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (ഡിഐസിവി) 22,532 ട്രക്കുകള്‍ വില്പന നടത്തിക്കൊണ്ട് മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം വളര്‍ച്ച കൈവരിച്ചു. ഷോറൂകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 130 ആയിരുന്നത് 180 ആയി വര്‍ധിപ്പിച്ചു. ചെന്നൈ ഫാക്ടറിയില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച ട്രക്കുകളുടെ എണ്ണം ഒരു ലക്ഷത്തിലെത്തി എന്നതാണ് കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു നേട്ടം.

കയറ്റുമതിയിലും കഴിഞ്ഞ വര്‍ഷം വളര്‍ച്ചയുണ്ടായി. 8 ശതമാനം വളര്‍ച്ചയോടെ 7,054 ട്രക്കുകളാണ് കയറ്റി അയച്ചത്. 50 രാജ്യങ്ങളിലേക്ക് ട്രക്കുകള്‍ കയറ്റുമതി ചെയ്യുന്നു.ഇടപാടുകാരുടെ ഇഷ്ടങ്ങള്‍ കണ്ടറിഞ്ഞ് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുകയും കൂടുതല്‍ ഷോറൂമുകള്‍ തുറക്കുകയും ചെയ്യുക വഴിയാണ് വില്പന വര്‍ധിപ്പിക്കാന്‍ സാധിച്ചത്.

6 വര്‍ഷം മുന്‍പ് രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ച കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ച വര്‍ഷമാണ് 2018 എന്ന് മാനേജിങ് ഡയറക്റ്റര്‍ സത്യകാം ആര്യ പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനകം ഇന്ത്യന്‍ ട്രക്ക് വ്യവസായത്തെ ബിഎസ്-6 നിലവാരത്തിലെത്തിക്കുക എന്നാണ് കമ്പനിയുടെ അടുത്ത ലക്ഷ്യമെന്ന് ആര്യ വ്യക്തമാക്കി.

TAGS: Daimler |