പാസഞ്ചർ വാഹനവിപണിയിൽ വൻ വളർച്ചലക്ഷ്യമിട്ട് ടാറ്റാ മോട്ടോഴ്‌സ്

Posted on: December 29, 2018


മുംബൈ : ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വാഹനവിപണിയിൽ 2018 ലെ വളർച്ച 2019 ലും ആവർത്തിക്കാൻ ഒരുങ്ങുന്നു. തുടര്‍ച്ചയായി 35 മാസങ്ങളില്‍ വളര്‍ച്ച കൈവരിക്കാന്‍ ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചേഴ്‌സ് വാഹന വിഭാഗത്തിന് സാധിച്ചു. പുതിയ തലമുറക്ക് അനുയോജ്യമായ വാഹനങ്ങള്‍ പുറത്തിറക്കിയതാണ് ഈ നേട്ടം കൈവരിക്കാന്‍ ടാറ്റയെ സഹായിച്ചത്. ഇതിന് പുറമേ ALFARC, OMEGRAC എന്നീ രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകളും , ഹാരിയര്‍ മോഡലും, 45എക്‌സിന്റെ കണ്‍സപ്‌ററ് മോഡലും അവതരിപ്പിച്ചു

നാല് പുതിയ ഉത്പ്പന്നങ്ങള്‍ ഈ ഉത്സവ സീസണില്‍ ടാറ്റാ പുറത്തിറക്കി. നെക്‌സോണ്‍ KRAZ, ടിയാഗോ NRG, പുതിയ ടിഗോര്‍,  ജെടിപി ട്വിന്‍സ് എന്നിവയാണ് പുതിയതായി അവതരിപ്പിച്ചത്. നെക്‌സോണും പുതിയ ടിഗോറും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

വിവോ ഇന്ത്യ പ്രീമിയര്‍ ലീഗില്‍ ഔദ്യോഗിക പാര്‍ട്ണറായിരുന്നു ടാറ്റാ നെക്‌സോണ്‍. ടാറ്റാ ടിഗോറിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം ഹൃതിക് റോഷനെ നിയമിച്ചതും ഈ വര്‍ഷമാണ്.

ടാറ്റായുടെ   നിര്‍മ്മാണ യൂണിറ്റുകളെല്ലാം മികച്ച ഉത്പാദനമാണ് നടത്തുന്നത്. പരമാവധി ഉത്പാദനമാണ് എല്ലായിടത്തും നടക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 50000 നെക്‌സോണ്‍ ആണ് രഞ്ജനഗാവ് പ്ലാന്റില്‍ ഉല്‍പാദിപ്പിച്ചത്. ഒക്ടോബറിര്‍ 50000 വാഹനങ്ങള്‍ നിര്‍മ്മിച്ച സനന്ദ് പ്ലാന്റിന് ബെസ്റ്റ് പ്ലാന്റ് സേഫ്റ്റി പുരസ്‌കാരം, സിഐഐയുടെ ഗ്രീന്‍കോ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ എന്നിവ ലഭിച്ചു

വരാനിരിക്കുന്ന ടാറ്റായുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളിലൊന്നായ ഹാരിയറിനായി ജെഎല്‍ആറിന്റെ മാർഗ നിർദേശമനുസരിച്ച്  ലോകോത്തര നിലവാരത്തിലുള്ള ഒരു അസംബ്ലി ലൈന്‍ പൂനെയില്‍ സ്ഥാപിച്ച് കഴിഞ്ഞു. പുതിയതായി 27 ഡീലര്‍ഷിപ്പുകളും ഇക്കാലയളവില്‍ ആരംഭിച്ചു. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മാത്രം 7 വീതം പുതിയ ഡീലര്‍ഷിപ്പുകളാണ് തുടങ്ങിയത്.

ധാരാളം പുതിയ ഉപഭോക്തൃ സേവന പദ്ധതികള്‍ക്കും ടാറ്റാ മോട്ടോഴ്‌സ് തുടക്കം കുറിച്ചിട്ടുണ്ട്. 45 മിനിറ്റുകള്‍ക്കുള്ളില്‍ റോഡ് സൈഡ് സേവനം 24 മണിക്കൂറും എത്തിക്കുന്ന പദ്ധതിക്ക് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ സര്‍വീസ് ബഡ്ഡി ആപ്പ്, ടാറ്റാ മോട്ടോഴ്‌സ് സര്‍വീസ് കണക്ട് ആപ്പ്, ടാറ്റാ മോട്ടോഴ്‌സ് സര്‍വീസ് ആപ്ലികേഷന്‍ എന്നിവയും പുറത്തിറക്കി

മികച്ച മുന്നേറ്റത്തോടെയാണ് ടാറ്റാ മോട്ടോഴ്‌സ് 2018 ന് തുടക്കം കുറിച്ചതെന്ന് ടാറ്റാ 
മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡണ്ട് മായങ്ക് പരീഖ് ചൂണ്ടിക്കാട്ടി. 63 മാസങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ വില്‍പന രേഖപ്പെടുത്തിയത് ജനവരി മാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥയിലെ ചില പ്രശ്‌നങ്ങള്‍ തിരിച്ചടിയായിട്ടുണ്ടെങ്കിലും മികച്ച മുന്നേറ്റം കാഴ്ച വെക്കാന്‍ 2018 ല്‍ സാധിച്ചെന്നും മായങ്ക് പരീഖ് വ്യക്തമാക്കി.

TAGS: Tata Motors |