ഹോണ്ട വില്‍പന 40 ദശലക്ഷം കടന്നു

Posted on: December 20, 2018

കൊച്ചി : 40 ദശലക്ഷം ഇരു ചക്ര വാഹനങ്ങള്‍ വിറ്റഴിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആദ്യമായാണ് ഒരു ബ്രാന്‍ഡ്് ഇത്ര കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയധികം വില്‍പന കൈവരിക്കുന്നത്. 18 വര്‍ഷങ്ങള്‍ കൊണ്ടാണ് ഹോണ്ട 40 ദശലക്ഷം വാഹനങ്ങള്‍ വിറ്റത്.

ആദ്യത്തെ 11 വര്‍ഷങ്ങള്‍ കൊണ്ടാണ് ഹോണ്ട 10 ദശലക്ഷം വാഹനങ്ങള്‍ വിറ്റത്. എന്നാല്‍ അടുത്ത 10 ദശലക്ഷം വില്‍പന കൈവരിക്കാന്‍ വേണ്ടി വന്നത് വെറും 3 വര്‍ഷം മാത്രമാണ്. ബാക്കി 20 ദശലക്ഷം വാഹനങ്ങള്‍ വിറ്റത് വെറും 4 വര്‍ഷങ്ങള്‍കൊണ്ടാണ്.

വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഹോണ്ടയോട് ഉപഭോക്താക്കള്‍ കാണിച്ച സ്‌നേഹത്തിലും വിശ്വാസത്തിലും ഏറെ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ പ്രസിഡണ്ടും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു.

വിവിധ മോഡലുകളും വിപുലമായ നെറ്റ്‌വര്‍ക്കുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഹോണ്ടയെ സഹായിച്ചതെന്ന് ഹോണ്ട സീനിയര്‍ വൈസ് പ്രസിഡണ്ട് യദ്‌വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.