ടാറ്റ വിംഗര്‍ കേരള വിപണിയില്‍

Posted on: December 20, 2018

കൊച്ചി : ടാറ്റ മോട്ടോര്‍സ് കേരളത്തില്‍ രണ്ട് പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ചു. ടൂറിസം ആവശ്യങ്ങള്‍ക്കും, മറ്റ് ദീര്‍ഘദൂര യാത്രകള്‍ക്കും ഉതകുന്ന തരത്തിലുള്ള 12സീറ്റ്, 15സീറ്റ് വിംഗര്‍ വാന്‍ മോഡല്‍ വാഹനങ്ങളാണ് വിപണിയില്‍ എത്തിയത്. 15സീറ്റ് വാഹനങ്ങള്‍ക്ക് 13.63ലക്ഷം രൂപയും, 12 സീറ്റ് വാഹനങ്ങള്‍ക്ക് 12.60ലക്ഷം രൂപയുമാണ് വില. കേരളത്തിലുടനീളമുള്ള എല്ലാ ടാറ്റ മോട്ടോര്‍സ് അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും രണ്ട് വിംഗര്‍ മോഡലുകളും ലഭ്യമാകും.

ആകര്‍ഷകമായ ഇന്‍സ്റ്റീരിയര്‍ ഭംഗിയുടെ അവതരിപ്പിച്ചിരിക്കുന്ന വിംഗര്‍ മോഡല്‍ വാഹനങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉതകുന്ന രീതിയിലുള്ള പുഷ് ബാക്ക് സീറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഓരോ സീറ്റുകളിലേക്കും പ്രത്യേകം എസി വെന്റുകള്‍, നിരവധി യുഎസ്ബി ചാര്‍ജിങ് പോയിന്റുകള്‍,  കൂടാതെ വിംഗറിന്റെ മോണോകോക് ബോഡി ശബ്ദം, വൈബ്രേഷന്‍, കുലുക്കം എന്നിവ ഒഴിവാക്കി യാത്ര സുഖകരമാക്കുന്നു. വാഹനത്തിന്റെ മുന്‍വശത്തുള്ള സ്വതന്ത്രമായ ഫ്രണ്ട് സസ്‌പെന്‍ഷന്‍, ആന്റി റോള്‍ ബാറുകള്‍, ഹൈഡ്രോളിക് ഷോക്കുകള്‍ എന്നിവ ഒരു സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നു.

ടാറ്റ വിംഗര്‍ 12, വിംഗര്‍ 15 എന്നീ മോഡലുകള്‍, വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. മാത്രമല്ല ട്രാവല്‍ ഓപ്പറേററുകളുടെ ഏറ്റവും അത്യാവശ്യ ഘടകങ്ങളായ ഉല്‍പാദന പ്രകടനവും ഇന്ധനക്ഷമതയും ഉയര്‍ത്തുക വഴി മികച്ച കാര്യക്ഷമത ലഭ്യമാക്കുമെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവി സന്ദീപ് കുമാര്‍ അഭിപ്രായപ്പെട്ടു.

സ്‌റ്റൈല്‍, സ്‌പെയ്‌സ്, സൗകര്യങ്ങള്‍, സുരക്ഷ എന്നിവക്ക് വളരെ പ്രധാനം നല്‍കിയിരിക്കുന്ന ഈ വാഹനങ്ങള്‍ക്ക് 3വര്‍ഷം അല്ലെങ്കില്‍ 3ലക്ഷം കിലോമീറ്റര്‍ എക്‌സറ്റന്‍ഡഡ് വാറന്റിയും ലഭ്യമാകും. ഈ സെഗ്മെന്റിലെ ഏറ്റവും വിശ്വസനീയവും വിശ്വാസയോഗ്യമായ വാനുകളുമാണ് ഇവ.

100ബി എച്ച്പി പവറും 190എന്‍എം ടോര്‍ക്കും നല്‍കുന്ന 2.2ലിറ്റര്‍ ഡൈകോര്‍ ഡീസല്‍ എന്‍ജിനാണ് വിംഗറിന്റെ കരുത്ത്. ഇതു വളരെ കുറഞ്ഞ ആര്‍പിഎമ്മില്‍ പോലും മികച്ച വലിവ് പ്രദാനം ചെയ്യുന്നു. 12സീറ്റ്, 15സീറ്റ് വാഹങ്ങള്‍ക്ക് കാറുകളെ പോലെ ഫ്രണ്ട് ആക്‌സില്‍ ഡ്രൈവ് നല്കിയിരിക്കുന്നതിനാല്‍ യാത്ര സുഖകരമാക്കുന്നു. ഫ്രണ്ട് ആക്‌സില്‍ ഡ്രൈവ് വാഹനത്തിന്റെ ഭാരം കുറക്കാനും, ട്രാന്‍സ്മിഷന്‍ കുറവ് പരിഹരിക്കാനും സഹായിക്കുന്നു.

5458എംഎം നീളമാണ് വാഹനങ്ങള്‍ക്ക് ഉള്ളത്. വലുപ്പമേറിയ 15ഇഞ്ച് ടയറുകള്‍ വീല്‍ ക്യാപ്പുകള്‍ ഉപയോഗിച്ച് മോടികൂട്ടിയിരിക്കുന്നു. 180എം എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. വാഹനത്തിന്റെ ഉള്‍വശത്തിന്റെ ഉയരം 1900എം എംആണ്. 585ലിറ്റര്‍ ലഗേജ് സ്‌പേസും ഈ മോഡലുകളുടെ പ്രത്യേകതയാണ്.