ഹോണ്ട 2019 സിബിയു ശ്രേണി

Posted on: December 10, 2018

മുംബൈ : ഹോണ്ട 2019 സിബിയു ശ്രേണിയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. സിബി 1000 ആര്‍പ്ലസ്, ഗോള്‍ഡ് വിംഗ് ടൂര്‍ ഡിസിടി, സിബിആര്‍ 1000 ആര്‍ആര്‍ ഫൈബര്‍ ബ്ലേഡ്, സിബിആര്‍ 1000 ആര്‍ആര്‍ ഫൈബര്‍ബ്ലേഡ് എസ്പി എന്നിവയുള്‍പ്പെട്ടതാണ് 2019 സിബിയു ശ്രേണി.

കൂടുതല്‍ സവിശേഷതകളും അപ്‌ഗ്രേഡേഷനും ഉള്‍പ്പെട്ടതാണ് 2019 മോഡലുകളുടെ ലൈനപ്പെന്നും കൂടാതെ മികച്ച സാങ്കേതിക വിദ്യ റൈഡര്‍മാര്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നും ഹോണ്ടയുടെ വിംഗ് വേള്‍ഡ് ഔട്ട്‌ലെറ്റുകളിലേക്ക് ബുക്കിംഗിനായി എല്ലാ ഉപഭോക്താക്കളെയും ക്ഷണിക്കുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

അള്‍ട്രാ മോഡേണ്‍ ശൈലിയില്‍ പരമ്പരാഗത ജാപ്പനീസ് കരകൗശലം നിറഞ്ഞതാണ് സിബി1000ആര്‍പ്ലസ്. ഹോണ്ടയുടെ നിയോ സ്‌പോര്‍ട്ട്‌സ് കഫേ രൂപകല്‍പ്പനയില്‍പ്പെടുന്നു. മുന്നിലെ എല്‍ഇഡി മുതല്‍ നമ്പര്‍ പ്ലേറ്റ്‌വരെയുളള മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന പൂര്‍ണവും ഗംഭീരവുമാണ്. നാലു സിലിണ്ടര്‍ എഞ്ചിന്റെ ശക്തി 10,500 ആര്‍പിഎമ്മില്‍ 107 കിലോവാട്ടും 8250 ആര്‍പിഎമ്മില്‍ 104 എന്‍എം ടോര്‍ക്കുമാണ്. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 14.46 ലക്ഷം രൂപയാണ്.

മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും മികച്ച ബൈക്കാണ് ഹോണ്ടയുടെ ഗോള്‍ഡ് വിംഗ് ടൂര്‍ ഡിസിടി. ടൂറിംഗ് ബൈക്കിന് വേണ്ടതെല്ലാമുള്ള മെഷീന്‍. ആംഗിളിനും ഉയരത്തിനും അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് വിന്‍ഡ് സ്‌ക്രീന്‍, കാര്‍പ്ലേ ഇന്റഗ്രേഷന്‍, ആന്റി ലോക്ക് ബ്രേക്കുകള്‍ തുടങ്ങിയവയാണ് സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകള്‍. 1833 സിസി ഫ്‌ളാറ്റ് ആറു സിലിണ്ടര്‍ എഞ്ചിന് നാലു വാല്‍വുകളുണ്ട്. 5500 ആര്‍പിഎമ്മില്‍ 92.7 കിലോവാട്ട് ശക്തി പകരുന്നു. 4500 ആര്‍പിഎമ്മില്‍ 170 എന്‍എം ലഭിക്കുന്ന ടോര്‍ക്ക്. ടൂര്‍, സ്‌പോര്‍ട്ട്, ഇകോണ്‍, റെയ്ന്‍ എന്നിങ്ങനെ നാലു റൈഡര്‍ മോഡുകളുണ്ട്.

ഡ്യുവല്‍ ക്ലച്ച് സാങ്കേതിക വിദ്യയില്‍ ഏഴു സ്പീഡുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കാന്‍ഡി ആര്‍ഡെന്റ് റെഡ് നിറം തുടങ്ങിയ സവിശേഷതകളുമുണ്ട്. 27.79 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ആക്‌സിലറേഷനില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്ന വീലി കണ്‍ട്രോള്‍ സിസ്റ്റം അവതരിപ്പിക്കുകയാണ് ഹോണ്ട സിബിആര്‍ 1000 ആര്‍ആര്‍ ഫൈബര്‍ബ്ലേഡിലൂടെ. സംവിധാനം റൈഡര്‍ക്ക് കൂടുതല്‍ നിയന്ത്രണ സൗകര്യം നല്‍കുന്നു.

1000സിസി നാലു സിലിണ്ടര്‍ എഞ്ചിന്‍. 13,000 ആര്‍പിഎമ്മില്‍ 141 കിലോവാട്ട് ശക്തി പകരുന്നു. 11,000ആര്‍പിഎമ്മില്‍ 114 എന്‍എം ലഭിക്കുന്ന ടോര്‍ക്ക്. 16.43 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മുന്നിലും പിന്നിലും സെമി ആക്റ്റീവ് ഓഹ്ലിന്‍സ് ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍ കൂടുതലായുള്ളതാണ് ഫൈബര്‍ബ്ലേഡ് എസ്പി മോഡല്‍. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 19.28 ലക്ഷം രൂപയാണ്. ഹോണ്ടയുടെ വിംഗ് വേള്‍ഡ് സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്‌ലെറ്റുകളിലും www.Honda 2 Wheelers India.com സൈറ്റിലും ബുക്ക് ചെയ്യാവുന്നതാണ്.

TAGS: Honda | Honda CBU 2019 |