ഹോണ്ട എക്‌സ്-ബ്ലേഡ് എബിഎസ് വിപണിയില്‍

Posted on: December 8, 2018

കൊച്ചി : മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കൂടുതല്‍ ആവേശം നിറച്ചുകൊണ്ട് ഹോണ്ട പുതിയ 160 സിസി സ്‌പോര്‍ട്ടി എക്‌സ്-ബ്ലേഡ് വിപണിയില്‍ അവതരിപ്പിച്ചു. വിവോ പ്രോ കബഡി ലീഗിന്റെ ഡല്‍ഹി ലീഗ് ഫിനാലെയ്ക്കിടെയാണ് ആന്റി-ലോക്ക് ബ്രേക്കിംഗ്
സംവിധാനമുള്ള (എബിഎസ്) എക്‌സ്-ബ്ലേഡ് ഹോണ്ട അവതരിപ്പിച്ചത്. 87,776 ആണ് ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില.

150-180സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഹോണ്ടയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന എക്‌സ്-ബ്ലേഡ് രൂപകല്‍പ്പനയിലൂം സാങ്കേതിക വിദ്യയിലും മികച്ചു നില്‍ക്കുന്നുവെന്നും നൂതനമായ ഉല്‍പ്പന്നങ്ങളും ആധുനിക സാങ്കേതിക വിദ്യകളും അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ടൂവീലര്‍ റൈഡിംഗിനെ ഹോണ്ട മാറ്റിമറിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സി ഇ ഒയുമായ മിനോരു കാറ്റോ പറഞ്ഞു.

ഈ വിഭാഗത്തില്‍ ആദ്യമായി പല വിശേഷണങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് എക്‌സ്-ബ്ലേഡ് എത്തുന്നത്. എബിഎസ് റോഡിലെ ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നു. മേല്‍ മൂടിയുടെ സ്റ്റൈല്‍, ഫ്രണ്ട് ഫോര്‍ക്കുകളുടെ കവര്‍, വീല്‍ റിം സ്‌ട്രൈപ്‌സ് തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡ് മാതൃകകള്‍ക്കുപോലുമുണ്ട്.

എക്‌സ്-ബ്ലേഡ് പൂര്‍ണമായും ചെറുപ്പക്കാര്‍ക്കു വേണ്ടി രൂപകല്‍പ്പന ചെയ്തതാണെന്നും എ ബി എസ് സംവിധാനം ഓടിക്കുന്നയാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും വിവോ പ്രോ കബഡി ലീഗ് 2018ന്റെ ഓരോ ലീഗിലെയും മികച്ച താരത്തിന് ഹോണ്ട എക്‌സ്-ബ്ലേഡ് സമ്മാനിക്കുന്നുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

എല്‍ ഇ ഡി ഹെഡ്‌ലാമ്പ്, 162.71സിസി എച്ച് ഇ ടി എഞ്ചിന്‍, 8500 ആര്‍പിഎമ്മില്‍ 13.93 ബിഎച്ച്പി കരുത്ത്, 6000 ആര്‍പിഎമ്മില്‍ 13.9 എന്‍എം ടോര്‍ക്ക്, വേഗത്തിലുള്ള ആക്‌സിലറേഷന്‍, നീളമേറിയ സീറ്റ്, സീല്‍ ചെയിന്‍, ഹസാര്‍ഡ് സ്വിച്ച്, ഡിജിറ്റല്‍ മീറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസണ്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ ഇഗിനിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ചു സ്‌പോര്‍ട്ടി നിറങ്ങളില്‍ എക്‌സ്-ബ്ലേഡ് ലഭ്യമാണ്.