തമിഴ്‌നാട്ടില്‍ സ്‌കില്‍ ഇന്ത്യ ദൗത്യവുമായി ഹോണ്ട ടു വീലേഴ്‌സ്

Posted on: November 30, 2018

ചെന്നൈ : വ്യാവസായികാധിഷ്ഠിത നൈപുണ്യം വളര്‍ത്തിയെടുക്കുന്നതിനായി തമിഴ്‌നാട്ടിലെ ഐടിഐയുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ സഹകരിക്കുന്നു. മധുരൈ ഐടിഐയുമായാണ് ഹോണ്ട സഹകരിക്കുക. നേരത്തെ ഐടിഐ ചെങ്കല്‍പ്പേട്ടുമായി സഹകരണത്തിന് ഹോണ്ട തീരുമാനിച്ചിരുന്നു.

മധുരൈ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് സി.രവിചന്ദ്രന്റെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഹോണ്ടയും ഐടിഐ മധുരൈയും കൈമാറി.

ധാരണാപത്രം അനുസരിച്ച് ഹോണ്ട ഇരുചക്ര വാഹനങ്ങള്‍ ഐടിഐക്ക് കൈമാറും. വിദ്യാര്‍ത്ഥികള്‍ക്ക് വാഹനങ്ങളുടെ മെയിന്റനന്‍സും അറ്റകുറ്റപ്പണിയും കൃത്യമായി പഠിക്കുന്നതിന് ഇത് സഹായകരമാകും. വ്യാവസായികാധിഷ്ഠിത നൈപുണ്യത്തിന് ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് പ്രദീപ് പാണ്ഡെ പറഞ്ഞു.