ബലേനൊയുടെ വില്പന അഞ്ചു ലക്ഷം കടന്നു

Posted on: November 30, 2018

മുംബൈ : മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ വില്പന അഞ്ചു ലക്ഷം എന്ന നാഴികക്കല്ല് കടന്നു. വിപണിയിലെത്തി 38 മാസങ്ങള്‍ കൊണ്ടാണ് ബലേനൊ ഈ നേട്ടം സ്വന്തമാക്കിയത്. 2015 ഒക്ടോബറിലാണ് ബലേനൊ ആദ്യമായി വിപണിയിലെത്തിയത്. ഈ വര്‍ഷം ഏപ്രില്‍ – ഒക്ടോബര്‍ കാലയളവില്‍ 20.4 ശതമാനം വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. ഇന്ത്യയില്‍ തദ്ദേശിയമായി വികസിപ്പിച്ച മോഡലാണ് ബലേനൊ.