മാരുതി സുസുക്കി മൂന്ന് സി എന്‍ ജി മോഡലുകള്‍ അവതരിപ്പിച്ചു

Posted on: November 29, 2018

കൊച്ചി : ടാക്‌സി സര്‍വ്വീസ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി സി എന്‍ ജി മോഡലുകളുമായി മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ ആള്‍ട്ടോ, സെലേറിയോ, ഡിസയര്‍ എന്നിവയുടെ സി എന്‍ ജി മോഡലുകളാണ് മാരുതി സുസുക്കി റീജിയണല്‍ മാനേജര്‍ പീറ്റര്‍ ഐപ്പ് കേരള വിപണിയില്‍ അവതരിപ്പിച്ചത്. പരിസ്ഥിതി സൗഹാര്‍ദത്തോടെ ടാക്‌സി ഓപ്പറേറ്റര്‍മാരുടെ ഇന്ധന ചിലവ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള ചുവടുവയ്പ്പാണിതെന്നും പീറ്റര്‍ ഐപ്പ് പറഞ്ഞു.

ടൂര്‍ എച്ച് 1, എച്ച് 2, എച്ച് 3 എന്ന സീരിസില്‍ അവതരിപ്പിച്ചിരിക്കുന്ന സി എന്‍ ജി മോഡലുകളായ ആള്‍ട്ടോയ്ക്ക് രൂപ 456496.00, സെലേറിയോയ്ക്ക് 540823.00, ഡിസയറിന് 697321.00 എന്നിങ്ങനെയാണ് ഓണ്‍ റോഡ് വില. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടാക്‌സി ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് അനില്‍ കുമാര്‍, മാരുതി സുസുക്കി ഇന്‍സ്റ്റിറ്റിയൂഷണല്‍ സെയില്‍സ് സോണല്‍ മാനേജര്‍ മുഹമ്മദ് റിയാസ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ടെറിട്ടറി സെയില്‍സ് മാനേജര്‍ അവി കത്തൂറിയ, ടെറിട്ടറി സെയില്‍സ് മാനേജര്‍ എസ്. കിഷോര്‍, പോപ്പുലര്‍ വെഹിക്കിള്‍സ് മാര്‍ക്കറ്റിംഗ് മേധാവി സാബു രാമന്‍ എന്നിവര്‍ പ്രസംഗിച്ചു.