റെനോ ഇന്ത്യയുടെ വില്പന 5 ലക്ഷം പിന്നിട്ടു

Posted on: November 28, 2018

മുംബൈ : ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചെന്ന നാഴികക്കല്ലു പിന്നിടുന്ന വാഹന ബ്രാന്‍ഡുകളിലൊന്നായി ഫ്രഞ്ച് കമ്പനി റെനോ. 2011 ല്‍ ഉല്‍പാദനം തുടങ്ങിയ കമ്പനി ഡസ്റ്റര്‍, ക്വിഡ്, ക്യാപ്ചര്‍, ലോജി എന്നീ മോഡലുകളിലൂടെയാണു വിപണിയില്‍ കുതിപ്പു നേടുന്നത്. വരും വര്‍ഷങ്ങളില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാനുള്ള പണിപ്പുരയിലാണിപ്പോള്‍.

ഉന്നത നിലവാരമുള്ള നിര്‍മാണ കേന്ദ്രം, ലോകോത്തര നിലവാരമുള്ള സാങ്കേതികകേന്ദ്രം തുടങ്ങിയവയടക്കമുള്ള റെനോ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍ണായക വളര്‍ച്ചയാണ് ഇന്ത്യയില്‍ കൈവരിച്ചത്. ഇന്ത്യയില്‍ 2 ഡിസൈന്‍ കേന്ദ്രങ്ങളുള്ള ഏക ആഗോള ബ്രാന്‍ഡ് കൂടിയാണ് റെനോ.

ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി റെനോ ക്വിഡിന് 3.99% പലിശ നിരക്കില്‍ പ്രത്യേക ഫിനാന്‍സ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2.75 ലക്ഷത്തിലേറെ ക്വിഡ് വിറ്റഴിഞ്ഞിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി ഡസ്റ്ററിന്റെ 2 പുതിയ വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ RXS ഡീസല്‍ AMT RXS.

ആകര്‍ഷകമായ റേഡിയന്റ് റെഡ് കളറില്‍ റൂഫ് റെയിലോടുകൂടിയ പുതിയ ക്യാപ്ച്ചറും റെനോ അവതരിപ്പിച്ചു.

ഇന്ത്യയിലുടനീളം 350 ലധികം ഷോറൂമുകളുണ്ട്. റെനോ സെക്യൂര്‍, റെനോ അഷ്വേഡ്, റെനോ അസിസ്റ്റന്റ് , വര്‍ക്ക്‌ഷോപ്പ് ഓണ്‍ വീല്‍സ്, പാഷന്‍ ഓണ്‍ വീല്‍സ്, മൈ റെനോ ആപ്, ഉപഭോക്തൃസേവന ക്യാംപുകള്‍ തുടങ്ങിയ വില്‍പനാന്തര സേവനങ്ങളും ലഭ്യം.

TAGS: Renault | Renault Cars |