മാരുതി സ്വിഫ്റ്റ് @ 20 ലക്ഷം

Posted on: November 28, 2018

മുംബൈ : മാരുതി സുസുകി ഇന്ത്യയുടെ ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റിന്റെ വില്പന 20 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. 2005 മേയ് മാസമാണ് സ്വിഫ്റ്റ് ആദ്യമായി വിപണിയിലെത്തിയത്.

2010 സെപ്റ്റംബറോടെ അഞ്ചു ലക്ഷവും 2013 സെപ്റ്റംബറോടെ 10 ലക്ഷവും 2016 മാര്‍ച്ചോടെ 15 ലക്ഷവും പിന്നിട്ടിരിക്കുന്നു.

ഈയിടെ കമ്പനി പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചിരുന്നു. 2018 ഏപ്രില്‍ – ഒക്ടോബര്‍ കാലയളവില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ന്ന് 1.39 ലക്ഷം യൂണിറ്റുകളിലെത്തി. വില്പനയില്‍ ഈ കാലയളവില്‍ 36 ശതമാനം വളര്‍ച്ച കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മൊത്തം വില്പനയില്‍ 20 ശതമാനത്തിലേറെയും ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ( എ ജി എസ്) ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

TAGS: Maruti Suzuki | Swift |