മഹീന്ദ്രയുടെ പ്രീമിയം എസ് യു വി ആള്‍ട്ടുറാസ് വിപണിയില്‍

Posted on: November 27, 2018

മുംബൈ : പ്രീമിയം സ്‌പോര്‍ട്‌സ് യുട്ടിലിറ്റി വാഹന (എസ് യു വി) നിരയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആള്‍ട്ടുറാസ് ജി 4 വിപണിയിലെത്തിച്ചു. മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ് യു വി രണ്ട് വേരിയന്റുകളില്‍ ലഭിക്കും.

ടുവീല്‍ ഡ്രൈവ് വേരിയന്റിന് 26.95 ലക്ഷം രൂപയും ഫോര്‍വീല്‍ ഡ്രൈവ് വേരിയന്റിന് 29.95 ലക്ഷം രൂപയുമാണ് എക്‌സ് ഷോറും വില.

2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ആള്‍ട്ടുറാസ് ജി 4 എസ് യു വിക്കുള്ളത്. 4,000 ആര്‍ പി എമ്മില്‍ 178 ബി എച്ച് പി കരുത്തും 450 എന്‍ എം ടോര്‍ക്കും നല്‍കും. ബി എസ് 6 മാനദണ്ഡം പാലിക്കുന്നതാണ് എന്‍ജിന്‍. പെട്രോള്‍ വേരിയന്റ് ഇല്ല.

ഡ്യുവല്‍ ടോണ്‍ നാപ്പ ലെതര്‍ ഇന്റീരിയര്‍, ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസറ്റര്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഒന്‍പത് എയര്‍ ബാഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് സവിശേഷതകള്‍