മഹീന്ദ്ര ഇല്ക്ട്രിക് ഓട്ടോ വിപണിയിൽ

Posted on: November 18, 2018

ബംഗലുരു : മഹീന്ദ്രയുടെ ലിതിയം ഇയോൺ ഇലക്ട്രിക് ത്രീവീലർ നിരത്തിലിറങ്ങി. ബംഗലുരുവിൽ ഫെയിം (എഫ് എ എം ഇ) സബ്‌സിഡി സഹിതം 1.36 ലക്ഷം രൂപയുടെ ആകർഷക വിലയ്ക്കാണ് ട്രീയോ, ട്രീയോ യാരി എന്നീ രണ്ടു ശ്രേണികളിൽ ഇലക്ട്രിക് ത്രീവീലറുകൾ വിപണിയിൽ അവതരിപ്പിച്ചത്.

ബംഗലുരുവിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക് ടറും മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ചെയർമാനുമായ പവൻ ഗോയങ്കയും മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി സിഇഒ മഹേഷ് ബാബുവും ചേർന്ന് ഓട്ടോയും ഇലക് ട്രിക്‌റിക്ഷയും വിപണിയിൽ അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ ബംഗലുരുവിലും ഹൈദരാബാദിലും ലഭ്യമാക്കുന്ന ട്രിയോ വൈകാതെ മറ്റുനഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ട്രിയോ ഇലക്ട്രിക് ഓട്ടോയും ട്രിയോ യാരി ഇലക്ട്രിക് റിക്ഷയുമാണ്. ഈ വിഭാഗത്തിൽ ആദ്യമായി കാലാവസ്ഥയെ പ്രതിരോധിക്കുന്ന കട്ടിയുള്ള ടോപ്പാണ് ഇരു വാഹനങ്ങൾക്കും ഉപയോഗിച്ചിട്ടുള്ളത്. മഹീന്ദ്രയുടെ പ്ലസ് എം ഇ സാങ്കേതികത്വം ഉപയോഗപ്പെടുത്തി നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തിൽ രൂപകൽപന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിതിയം ഇയോൺ ത്രീവീലറുകൾ  എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. മഹീന്ദ്രയുടെ സ്വന്തമായ സാങ്കേതിക സംവിധാനങ്ങളും പരിപാലനം ആവശ്യമില്ലാത്ത ലിതിയം ബാറ്ററിയുമാണ് ഇവയിൽ ഉപയോഗിച്ചിട്ടുള്ളത്. ഭാരം കുറഞ്ഞ നിർമാണവും ബോഡി പാനലുമാണ് മറ്റൊരു പ്രത്യേകത.