24
Wednesday
April 2024
April 2024
ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്റേജ് കൊച്ചിയില്‍
Posted on: November 16, 2018
കൊച്ചി: ആസ്റ്റണ്‍ മാര്‍ട്ടിന്‍ മുംബൈയുമായി സഹകരിച്ച് ടോട്ടല്‍ ഓയില്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് റോഡ് ഷോ കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ പര്യടനം നടത്തും. ടോട്ടല്‍ ക്വാര്‍ട്ട്‌സ് എഞ്ചിന്‍ ഓയിലിന്റെ പ്രീമിയം ശ്രേണിയുടെ ശക്തിയുമായെത്തുന്ന ആധുനീക മോഡലാണ് ഇതില്‍ അണി നിരത്തുന്നത്.
കൊച്ചിക്കു പുറമെ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്‍ഡോര്‍, ജെയ്പൂര്‍, സൂറത്ത് എന്നീ നഗരങ്ങളിലാണ് റോഡ് ഷോ പര്യടനം നടത്തുന്നത്. ഈ വാന്റേജ് ടൂറിലൂടെ ടെസ്റ്റ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറ്റവും മികച്ച ലോകോത്തര ആഡംബര അനുഭവങ്ങളാവും ലഭിക്കുകയെന്നു തങ്ങള്‍ക്കുറപ്പുണ്ടെന്ന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ മുംബൈ സി എം ഡി ലളിത് ചൗധരി പറഞ്ഞു.
TAGS: Aston Martin | Aston Martin V8 Vantage |
News in this Section
Related News