പോപ്പുലര്‍ റാലി 2018 ഡിസംബര്‍ 13-ന് കൊച്ചിയില്‍

Posted on: November 16, 2018

കൊച്ചി : പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസിന്റെ പോപ്പുലര്‍ റാലി 2018, ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ഫ്‌ളാഗ് ഓഫ് ഡിസംബര്‍ 13 -ന് ഹോട്ടല്‍ ലെ മെരീഡിയനില്‍. 2010 നുശേഷം കേരളം ആദ്യമായാണ് ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിന് (ഐ.എന്‍.ആര്‍.സി) വേദിയാകുന്നത്.

ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ക്ലബ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാമത്തെയും അവസാനത്തെയും പാദമല്‍സരത്തിനാണ് ഇത്തവണത്തെ പോപ്പുലര്‍ റാലി വേദിയാകുന്നത്.

2018 ഡിസംബര്‍ 13-ന് രാവിലെ കൊച്ചിയിലെ ലെ മെരീഡിയന്‍ ഹോട്ടലില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന റാലി, ഡിസംബര്‍ 15-ന് മുണ്ടക്കയം കുട്ടിക്കാനത്തെ 9 സ്‌പെഷ്യല്‍ സ്റ്റേജുകളിലായിരിക്കും നടക്കുക. 16-ന് രാവിലെ നടക്കുന്ന 2 സ്‌പെഷ്യല്‍ സ്റ്റേജുകള്‍ക്കു ശേഷം റാലി ഡ്രൈവര്‍മാര്‍ കൊച്ചിയില്‍ തിരിച്ചെത്തി ഒരു സൂപ്പര്‍ സ്‌പെഷ്യല്‍ സ്റ്റേജില്‍കൂടി പെര്‍ഫോം ചെയ്യും. തുടര്‍ന്ന് വൈകിട്ട് 7ന് സമ്മാനദാനം.