ഇ ഐ സി എം എ പ്രദര്‍ശനത്തില്‍ പുതിയ അഞ്ചു മോഡലുകളുമായി ഹോണ്ട

Posted on: November 9, 2018

ന്യൂഡല്‍ഹി : ഇറ്റലിയില്‍ മിലാനിലെ ഇ ഐ സി എം എ മോേട്ടാര്‍ ഷോയില്‍ ഹോണ്ട 2019ലെ യൂറോപ്യന്‍ ലൈനപ്പ് അവതരിപ്പിച്ചു. രണ്ടു പുതിയ മോഡലുകളും മൂന്ന് അപ്പ്‌ഗ്രേഡ് മോഡലുകളുമായി ഹോണ്ട ഇടത്തരം – ഭാര വിഭാഗത്തെയാണ് ശക്തിപ്പെടുത്തുന്നത്.

2018ല്‍ സിബി 1000 ആര്‍, സിബി 300 ആര്‍, സിബി 125 ആര്‍ ട്രയോ എിങ്ങനെ മോഡലുകള്‍ അവതരിപ്പിച്ച ഹോണ്ട ഇപ്പോള്‍ നിയോ സ്‌പോര്‍ട്‌സ് കഫെയുമായാണ് ഇടത്തരം ഭാര വിഭാഗത്തിലേക്ക് എത്തുന്നത്. കഫെ റേസറിന്റെയും സൂപ്പര്‍ കോംപാക്റ്റ് ട്രേപ്‌സോയിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്റ്റൈലാണ് സ്വീകരിച്ചിരിക്കുത്. ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ പൂര്‍ണമായും പ്രദര്‍ശിപ്പിച്ചുണ്ട് സിഗ്‌നേച്ചര്‍ റൗണ്ട് ഹെഡ്‌ലൈറ്റ്, കൊത്തിയെടുത്ത ഇന്ധന ടാങ്ക് തുടങ്ങിയവ നിയോ സ്‌പോര്‍ട്‌സ് കഫെയെ കുടുംബത്തോട് അടുപ്പിക്കുന്നു.

സിബിആര്‍ 650 ആര്‍ ആണ് മറ്റൊരു പുതിയ മോഡല്‍. സ്‌പോര്‍ട്‌സ് മിഡില്‍വെയ്റ്റാണ്. വളരെ ചെറിയ പിന്‍ഭാഗം. മെലിഞ്ഞ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍. സിബിആര്‍ 650 എഫിനേക്കാള്‍ ആറു കിലോഗ്രാം കുറവാണ് സിബിആര്‍ 650 ആറിന്. ഹാന്‍ഡില്‍ ബാറുകള്‍ 30എംഎം മുന്നോട്ടാക്കിയിരിക്കുന്നു. ഫൂട്‌പെഗുകള്‍ കുറച്ചു കൂടി പിന്നിലേക്കും ഉയരത്തിലുമാക്കിയിരിക്കുന്നു.

സിബി 500 എഫ്, സിബിആര്‍ 500 ആര്‍, സിബി 500 എക്‌സ് എന്നിങ്ങനെ മൂന്നു മോഡലുകള്‍ക്കും റെയര്‍ സസ്‌പെന്‍ഷനും അസിസ്റ്റ്/സ്ലിപ്പര്‍ ക്ലച്ചും, സമ്പൂര്‍ണ എല്‍ഇഡി ലൈറ്റിംഗുമുണ്ട്. പുതിയ ഡ്യുവല്‍ എക്‌സിറ്റ് മഫ്‌ളര്‍ എഞ്ചിനെ ശ്രദ്ധേയമാക്കുന്നു. സിബി 500 എഫ് റോഡ്സ്റ്ററിന് മുന്നില്‍ നിന്നും പിന്നിലേക്ക് മൂര്‍ച്ചയേറിയ സ്റ്റൈലിംഗാണ്.

യൂറോപ്പിലെ ഹോണ്ടയുടെ വില്പനയില്‍ 35 ശതമാനവും 500 സിസി, 650സിസി എഞ്ചിന്‍ പ്ലാറ്റ്‌ഫോമിലുള്ള മോേട്ടാര്‍സൈക്കിളുകളാണ്. പുതിയ അഞ്ചു ഉല്പങ്ങളും ഈ വിഭാഗങ്ങളില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.