ഹോണ്ട സിബി ഷൈന്‍ 70 ലക്ഷം വില്പന പിന്നിട്ടു

Posted on: November 1, 2018

കൊച്ചി : ഹോണ്ട സിബി ഷൈന്‍ മോട്ടോര്‍സൈക്കിള്‍  70 ലക്ഷം വില്പന പിന്നിട്ട് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ഷൈന്‍ ശ്രേണിയുമായി ഹോണ്ട 125 സിസി വിപണിയുടെ 51 ശതമാനം കയ്യടക്കുന്നു. ഈ വിഭാഗത്തിന് മൊത്തത്തില്‍ രണ്ടു ശതമാനം ഇടിവുണ്ടായപ്പോള്‍ ഹോണ്ട 10 ശതമാനം വളര്‍ച്ച നേടി.

ഒരു ദശകത്തിലധികമായി ഷൈനില്‍ അര്‍പ്പിച്ച വിശ്വാസത്തിന് 70 ലക്ഷം ഉപഭോക്താക്കളോട് നന്ദി പറയുകയാണെന്നും ഷൈന്റെ പ്രകടന മികവും കോമ്പി ബ്രേക്ക് സിസ്റ്റവും ഈ വിഭാഗത്തിലെ മറ്റു ബൈക്കുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നുവെന്നും ഈ ഉല്‍സവ സീസണിലും ഉപഭോക്താവിന്റെ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം തങ്ങളുമുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ട ഷൈന്‍ 2018 പതിപ്പിന് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 124.73 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ 10.16 ബിഎച്ച്പി ശക്തി പകരും. സിബി ഷൈന്‍ ആറു നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ഗ്രാഫിക്കുകളും പ്രീമിയം 3 ഡി എംബ്ലവവും ആധുനിക ലുക്ക് തരുന്നു.

TAGS: Honda | Honda CB Shine |