രണ്ടു ലക്ഷം വില്‍പന കടന്ന് ഹോണ്ട ഗ്രാസ്സിയ

Posted on: October 26, 2018

കൊച്ചി : ഹോണ്ട 125 സിസി സ്‌കൂട്ടര്‍ ഗ്രാസിയയുടെ വില്‍പന രണ്ടു ലക്ഷം യൂണിറ്റ് കടന്നു. 11 മാസത്തിനുള്ളിലാണ് രണ്ടു ലക്ഷം യൂണിറ്റ് വില്‍പന കൈവരിച്ചതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

എച്ച് ഇ ടി എന്‍ജിനാണ് ഗ്രാസിയയില്‍ ഉപയോഗിച്ചിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാനുള്ള പോക്കറ്റ്, സീറ്റ് ഓപ്പണര്‍ സ്വിച്ച്, സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, സുഖരമായ സീറ്റിംഗ്, കൂടുതല്‍ ലെഗ് സ്‌പേസ്, പ്രിമീയം ബ്ലാക്ക് അലോയി വീല്‍സ് തുടങ്ങിയ സവിശേഷതകളോടെയാണ് ഗ്രാസിയ നിരത്തിലെത്തിയിട്ടുള്ളത്.

2017 നവംബറിലാണ് ഗ്രാസിയ ഇന്ത്യന്‍ നിരത്തിലെത്തുന്നത്. മൂന്നു മാസത്തിനുള്ളില്‍ വില്‍പ്പന അമ്പതിനായിരം യൂണിറ്റിനു മുകളിലെത്തി. ആറു മാസത്തിനുള്ളില്‍ വില്‍പ്പന ഒരു ലക്ഷം യൂണിറ്റും കവിഞ്ഞു. അടുത്ത അഞ്ചുമസാത്തിനുള്ളില്‍ രണ്ടു ലക്ഷം യൂണിറ്റിനു മുകളില്‍ വില്‍പ്പന എത്തി.

TAGS: Honda | Honda Grazia |