പുതിയ സാന്‍ട്രോ വില 3.89 ലക്ഷം മുതല്‍

Posted on: October 24, 2018

കൊച്ചി : കൊറിയന്‍ കാര്‍ നിര്‍മാതാക്കാളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പുതിയ സാന്‍ട്രോ പുറത്തിറക്കി. ഡിലൈറ്റ്, ഇറ, മാഗ്മ, സ്‌പോര്‍ട്‌സ്, അസ്ത എന്നീ അഞ്ച് വേരിയന്റുകളുണ്ട്. 3.89 ലക്ഷം രൂപ മുതല്‍ 5.45 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

നാല് സിലിന്‍ഡര്‍ 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 69 ബി എച്ച് പി കരുത്ത് പകരും. ലിറ്ററിന് 20.3 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത. കമ്പനി തന്നെ വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് ഓട്ടോ എ എം ടി ട്രാന്‍സ്മിഷന്‍, മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവയുമുണ്ട്.

ആധുനിക ടോള്‍ ബോയ് രൂപകല്‍പ്പന, മുന്തിയ കാബിന്‍, പുതുതലമുറ സാങ്കേതിക വിദ്യ, ഉപഭോക്തൃ കേന്ദ്രീകൃതമായ സുരക്ഷ, പിന്നില്‍ എ സി വെന്റ്, ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍, റിവേഴ്‌സ് കാമറ തുടങ്ങിയ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഇംപീരിയല്‍ ബീജ്, ഡയാന ഗ്രീന്‍ എന്നീ രണ്ട് പുതിയ നിറങ്ങള്‍ ഉള്‍പ്പെടെ ഏഴ് നിറങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാം. പുറത്തെ നിറത്തിന് അനുസൃതമായി ഷാബെയിന്‍ ഗോള്‍ഡ് ഉള്‍പ്പെടുത്തിയ പ്രീമിയം ബീജ്, ഡയാന ഗ്രീനോടു കൂടിയ സ്‌പോള്‍ട്ടി ഓള്‍ ബ്ലാക്ക് എന്നീ രണ്ടു വിധത്തിലുള്ള ഇന്റീരിയറുകളും ഇതിനുണ്ട്.

TAGS: Hyundai Santro |