ഇസുസു എം യു എക്സ് വിപണിയിൽ

Posted on: October 24, 2018

കൊച്ചി : ഇസുസു പുതിയ എം യു എക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മുന്നിലും പിന്നിലും കൂടുതൽ ആകർഷകമായ പുതുക്കിയ രൂപകൽപ്പനയുമായാണ് പുതിയ എം യു എക്സ് എത്തിയിരിക്കുന്നത്. മുന്തിയ ലാവാ ബ്ലാക്ക് അഫോൾസ്റ്ററിയും ഉന്നത മേൻമയുള്ള ലെതർ സീറ്റുകളും ഇന്ത്യയിലെ പ്രീമിയം എസ് യു വി വിഭാഗത്തിലെ ആസ്വാദ്യത പുതിയ ഉയരങ്ങളിലെത്തിക്കുകയാണ്. ആറ് എയർ ബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയവയിലൂടെ ആധുനിക ഇന്ത്യൻ കുടുംബത്തിനു യോജിക്കും വിധമുള്ള മുന്തിയ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.

മൂന്നാം നിരയിലെ സീറ്റുകളിലും മുതിർന്ന വ്യക്തികൾക്ക് തികച്ചും സൗകര്യപ്രദമായി യാത്ര ചെയ്യാനാവും വിധമുള്ള സൗകര്യങ്ങളും ഇതിന്റെ സവിശേഷതയാണ്. പുതിയ എൽ.ഇ.ഡി. ഓട്ടോ ലെവലിങ് പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, ആകർഷകമായ ഡേലൈറ്റ് റണ്ണിങ് ലാമ്പുകൾ, പുതുക്കിയ ടൈൽ ലൈറ്റുകൾ, ഇരട്ട ടോണിലുള്ള പിന്നിലെ സ്പോയ്ലർ, പുതിയ 18 ഇഞ്ച് മൾട്ടി സ്പോക്ക് ട്വിസ്റ്റ് ഡിസൈൻ ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ പുതിയ എം യു എക്സിനെ കൂടുതൽ സ്പോർട്ടി ആക്കി മാറ്റുന്നു.

ഇസുസു എം യു എക്സ് 3.0 ലിറ്റർ ഇസുസു 4 ജെ.ജെ.1 ഡീസൽ എൻജിന്റെ കരുത്തോടെ 130 കെ.ഡബ്ലിയു വരെ ഔട്ട്പുട്ടും ഇതിനു ലഭിക്കും. പരമാവധി 390 എൻ.എം. ടോർക്കും ലഭിക്കും. പുതിയ എം.യു.എക്സ് 4×4, 4×2 എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. ഓഫ് റോഡ് യാത്രകൾ കൂടുതൽ മികച്ചതാക്കും വിധം ഷിഫ്റ്റ് ഓൺ ദ ഫ്ളൈ സൗകര്യവും 4ഃ4 വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 230 എം.എം. ഗ്രൗണ്ട് ക്ലിയറൻസും എം യു എക്സിനുണ്ട്.

ഇസുസു എം യു എക്സ് 4×4 വേരിയന്റ് 28,22,959 രൂപയും 4×2 വേരിയന്റ് 26,26,842 രൂപയുമാണ് ഹൈദരാബാദിലെ എക്സ് ഷോറൂം വില.

TAGS: ISUZU | Isuzu MU-X |