ഹോണ്ട ടൂവീലറിന്റെ ദീപാവലി സമ്മാനങ്ങള്‍

Posted on: October 19, 2018

കൊച്ചി : ഹോണ്ട ടൂവീലര്‍ ദീപാവലി പ്രമാണിച്ച് ഒക്‌ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 30വരെ  വിംഗ്‌സ് ഓഫ് ജോയ് ഉല്‍സവാഘോഷ പരിപാടി നടത്തുന്നു. വിംഗ്‌സ് ഓഫ് ജോയുടെ ആദ്യത്തെ മഹാ ജോയ് ലക്കി ഡ്രോയില്‍ രണ്ടു പേര്‍ക്ക് ഹോണ്ട ബ്രയോ കാര്‍ സമ്മാനമായി ലഭിച്ചു.

ദീപാവലിക്കു മുന്നോടിയായി നടന്ന മഹാ ജോയ് നറുക്കെടുപ്പിലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. ഹോണ്ട ജോയ് ക്ലബിലെ സൗജന്യ മെമ്പര്‍ഷിപ്പ് ഉള്‍പ്പടെ 2400 ഉപഭോക്താക്കള്‍ക്ക് ആവേശകരമായ സമ്മാനങ്ങള്‍ ലഭിച്ചു. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നിന്നുള്ള പ്രേം കുമാര്‍ ശ്രീവാസ്തവ, ഗുജറാത്തിലെ വല്‍സാദില്‍ നിന്നുള്ള ഷാബിബ് അസ്‌ലാം ഷെയ്ഖ് എിവര്‍ക്കാണ് മഹാ ജോയ് ലക്കി ഡ്രോയിലൂടെ ബ്രയോ കാര്‍ സ്വന്തമായത്.

എല്‍ജി എല്‍ഇഡി ടിവി, സാംസംഗ് സ്മാര്‍ട്ട്‌ഫോണുകള്‍, അമേരിക്കന്‍ ടൂറിസ്റ്റര്‍ ട്രോളി ബാഗുകള്‍, സോണി ഇയര്‍ഫോണുകള്‍ തുടങ്ങി 20,000 സമ്മാനങ്ങളാണ് ഈ കാലയളവില്‍ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. ഈ സമ്മാനങ്ങള്‍ക്കൊപ്പം എല്ലാവരും ബ്രയോ കാര്‍ ലഭിക്കുന്ന മഹാ ജോയ് നറുക്കെടുപ്പിലും ഉള്‍പ്പെടും. മഹാ ജോയ് വിജയികള്‍ അല്ലാത്തവര്‍ എല്ലാവരും ബമ്പര്‍ ജോയ് നറുക്കെടുപ്പിനും അര്‍ഹരായിരിക്കും. ഹോണ്ട അമേസ് കാറാണ് ബമ്പര്‍ സമ്മാനം.

www.hondawingsofjoy.com യിലൂടെ ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പ് ഫലങ്ങള്‍ പരിശോധിക്കാം. ഹോണ്ട വിങ്‌സ് ഓഫ് ജോയ് ഹെല്‍പ്പ്‌ഡെസ്‌ക്കിലൂടെയും 1800 5322 555 ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാം. ഇ-മെയിലിലൂടെയും സഹായം തേടാം- [email protected]