ഹോണ്ട ടു വീലേഴ്‌സിന്റെ ഉത്പാദനം ഏഴ് ദശലക്ഷത്തിലേക്ക്

Posted on: October 10, 2018

കൊച്ചി : ഹോണ്ട ടു വീലേഴ്‌സിന്റെ വാര്‍ഷിക ഉത്പാദനശേഷി 2020 ഓടെ ഏഴു ദശലക്ഷം യൂണിറ്റിലെത്തിക്കും. കമ്പനിയുടെ നാലാമത്തെ ഉത്പാദന കേന്ദ്രമായ അഹമ്മദാബാദിനു സമീപം വിത്തല്‍പൂര്‍ പ്ലാന്റില്‍ പുതിയ നിര്‍മാണ സംവിധാനങ്ങള്‍ ഒരുക്കാനായി 630 കോടി രൂപ പുതുതായി നിക്ഷേപിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. 2016ല്‍ ഫാക്ടറിയുടെ നിര്‍മാണ ശേഷി 1.2 ദശലക്ഷം യൂണിറ്റായി വികസിപ്പിച്ചു.

ഹോണ്ട ബ്രാന്‍ഡില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസ്യതയോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് പുതിയ വികസന പദ്ധതികളെന്ന്  ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ മിനോറു കാേറ്റാ പറഞ്ഞു.