പുതിയ സാന്‍ട്രോയുടെ ബുക്കിംഗ് ആരംഭിച്ചു

Posted on: October 10, 2018

കൊച്ചി : ഹ്യുണ്ടായ് പുതിയ സാന്‍ട്രോ അവതരിപ്പിച്ചു. ആദ്യത്തെ 50,000 പേര്‍ക്ക് 11,000 രൂപ നിരക്കില്‍ പ്രീ ബുക്കിംഗ് നടത്താം. സാന്‍ട്രോയുടെ ആഗോള വിപണനോദ്ഘാടനം 23 ന് ഡല്‍ഹിയില്‍ നടത്തും. സ്‌റ്റൈലിഷ് ടോള്‍ ബോയ് രൂപകല്‍പ്പനയോടു കൂടിയതാണ് സാന്‍ട്രോയെന്ന് ഹ്യുണ്ടായ് ഇന്ത്യ മേധാവി വൈ.കെ.കൂ പറഞ്ഞു.

സ്മാര്‍ട്ട് ഓട്ടോ എ എം ടി, സിഎന്‍ജി ഓപ്ഷന്‍, ആധുനിക രൂപഭംഗി നല്‍കുന്ന കാസ്‌കെയ്ഡ് ഗ്രില്‍ 17.64 സെന്റീമീറ്റര്‍ ടച്ച് സ്‌ക്രീന്‍ ഓഡിയോ – വീഡിയോ സംവിധാനം, റിവേഴ്‌സ് ക്യാമറ, പിന്‍സീറ്റിനായി എ സി വെന്റുകള്‍ തുടങ്ങിയ സവിശേഷതകളുണ്ട്. പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന പുതിയ സാന്‍ട്രോയില്‍ സ്റ്റാന്‍ഡേര്‍ഡ് എ ബി എസ്, ഡ്രൈവര്‍ക്കുള്ള എയര്‍ബാഗ് എന്നിവയുണ്ട്. 4 – സിലിണ്ടര്‍, 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. ഇന്നു മുതല്‍ 22 വരെ പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കും പ്രീ ബുക്കിംഗ്.