സീഹോക്ക് മറൈന്‍ എന്‍ജിനുകളുമായി മഹീന്ദ്ര പവറോള്‍

Posted on: October 1, 2018

കൊച്ചി : ഡീസല്‍ പവര്‍ ജനറേറ്ററുകളുടെ നിര്‍മ്മാണത്തില്‍ മികവുതെളിയിച്ച മഹീന്ദ്ര പവറോള്‍, മറൈന്‍ എന്‍ജിന്‍ നിര്‍മാണ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സീഹോക്ക് സീരീസ് എന്നാണ് മാറൈന്‍ എന്‍ജിന്‍ ശ്രേണിയ്ക്ക് പേര്. 24 എച്ച്പി മുതല്‍ 300 എച്ച്പി വരെ ശേഷിയുള്ള മറൈന്‍ എന്‍ജിനുകളും മറൈന്‍ ജനറേറ്ററുകളും ഇതിലുണ്ട്. ആകെ 11 വകഭേദങ്ങളാണുള്ളത്.

മികച്ച ഇന്ധനക്ഷമത, നൂതന സാങ്കേതികവിദ്യ, മുന്തിയ സുരക്ഷ എന്നിവ ഉറപ്പാക്കും വിധമാണ് സീഹോക്ക് സീരീസ് എന്‍ജിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തീരദേശ മേഖലയില്‍ സജ്ജീകരിച്ചിരിക്കുന്ന, ത്രീ എസ് (സെയില്‍സ്, സര്‍വ്വീസ്, സ്‌പെയര്‍സ്) ഡീലര്‍ഷിപ്പുകളില്‍ നിന്ന് എന്‍ജിനുകള്‍ വേഗത്തില്‍ സര്‍വീസ് ചെയ്ത് നല്‍കും. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കി നല്‍കാന്‍ ആവശ്യമായ പരിശീലനം ലഭിച്ച സര്‍വീസ് എന്‍ജിനീയര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ചെലവു കുറഞ്ഞ സമഗ്ര വാര്‍ഷിക മെയിന്റനന്‍സ് പദ്ധതിയായ സീഹോക്ക് കെയര്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

മറൈന്‍ എന്‍ജിന്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് കടക്കുമ്പോള്‍ പുതിയൊരു ബിസിനസ് മേഖലയെയും ഉപഭോക്തൃവൃന്ദത്തെയും മഹീന്ദ്ര പവറോളിന് ലഭിക്കുന്നു. വിവിധ വ്യവസായ മേഖലകളിലെ ഉപയോഗത്തിനായി വികസിപ്പിച്ച 15 എച്ച്പി മുതല്‍ 400 എച്ച്പി വരെ ശേഷിയുള്ള എന്‍ജിനുകള്‍ ഞങ്ങള്‍ക്കുണ്ട്. ലോകനിലവാരമുള്ള ഉത്പന്നങ്ങള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് മഹീന്ദ്ര പവറോള്‍ നിരന്തരം യത്‌നിക്കുന്നത്. ആ തത്വശാസ്ത്രത്തിന്റെ സാക്ഷ്യപത്രമാണ് മറൈന്‍ എന്‍ജിന്‍ രംഗത്തേയ്ക്കുള്ള ഈ കാല്‍വെയ്പ്പുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പവറോള്‍ ബിസിനസ് തലവന്‍ സച്ചിന്‍ നിജ്‌വാന്‍ പറഞ്ഞു.