ലെക്‌സസ് ഇഎസ് 300എച്ച് ഹൈബ്രിഡ് ഇലക്ട്രിക്ക് വിപണിയിൽ

Posted on: September 11, 2018

കൊച്ചി : ലെക്‌സസ് ഇന്ത്യ ഇഎസ് 300എച്ചിന്റെ ഏഴാം തലമുറ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ആഗോള ആർക്കിടെക്ച്ചർ ജിഎ-കെ പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ഇഎസ് 300എച്ചിന് കരുത്തു പകരുന്നത് 2.5 ലിറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിനാണ്. നാലാം തലമുറ ലെക്‌സസ് ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റം ഇതിനോടു സംയോജിപ്പിച്ചിരിക്കുന്നു.

ആഗോള തലത്തിൽ അവതരിപ്പിച്ചതിനു പിന്നാലെ ഇഎസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് ലെക്‌സസ് ഇന്ത്യ ചെയർമാൻ എൻ.രാജ പറഞ്ഞു.

പുതിയ ഹൈബ്രിഡ് ഇലക്ട്രിക് സെഡാനുള്ള താത്പര്യം മുൻ നിർത്തിയാണ് ഇഎസ് 300എച്ച് ഇന്ത്യയിലെത്തുന്നത്. ലെക്‌സസിന്റെ സിഗ്‌നേച്ചർ സ്റ്റൈലിൽ ഫുൾ ടാങ്ക് ഇന്ധനത്തോടെയുള്ള കാറിന്റെ ഡെലിവറി അടുത്ത മൂന്നു മാസങ്ങൾക്കുള്ളിൽ ആരംഭിക്കും. ബ്രാൻഡിന്റെ മൂല്യമറിയിക്കുന്ന രീതിയിൽ ജാപ്പനീസ് ആതിഥ്യമായ ഓമോതെനാഷി വിളിച്ചോതുന്നതായിരിക്കും ഓരോ ഡെലിവറിയും. ആദ്യത്തെ വിനിമയം മുതൽ ഡെലിവറിയിലും ഉടമസ്ഥാവകാശ കാലത്തുടനീളവും അതിഥിയുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നതിന് ലെക്‌സസ് റിലേഷൻഷിപ്പ് മാനേജർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.ലെക്‌സസ് ഇഎസ് 300എച്ചിന്റെ എക്‌സ്-ഷോറൂം വില 59,13,000 രൂപയാണ്.

മികവുറ്റ ശിൽപ്പചാതുരിയും രൂപകൽപ്പനയും പ്രകടിപ്പിക്കുന്ന പുതിയ ഇഎസ് 300എച്ച് പ്രകടന മികവിൽ എക്‌സിക്യൂട്ടീവ് സെഡാന് പുനഃവ്യാഖ്യാനം നൽകുന്നുവെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് പി.ബി.വേണുഗോപാൽ പറഞ്ഞു.

TAGS: Lexus ES 300h |