അശോക് ലെയ്‌ലാന്റിന്റെ എന്നൂര്‍ പ്ലാന്റില്‍ വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുന്നു

Posted on: September 8, 2018

കൊച്ചി : അശോക് അശോക് ലെയ്‌ലാന്റ് എന്നൂര്‍  പ്ലാന്റില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സംയോജിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. വൈദ്യുത വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യല്‍, തയ്യാറാക്കല്‍, പരീക്ഷിക്കല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രമാണിത്. വിപണിയിലെ ആവശ്യങ്ങളും സാങ്കേതികവിദ്യയും കണക്കിലെടുത്താണ് ഈ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്.

എഴുപതാം വാര്‍ഷിക ദിനത്തിലാണ് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഈ സൗകര്യം കമ്പനി ആരംഭിച്ചിട്ടുള്ളത്. ലോ ഫ്ളോര്‍ സിറ്റി ബസുകള്‍, അവസാന വട്ട യാത്രകള്‍ക്കായുള്ള വാഹനങ്ങള്‍ തുടങ്ങിയവയാണ് ഇവിടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച അശോക് ലെയ്ലാന്റ് മാനേജിങ് ഡയറക്ടര്‍ വിനോദ് കെ. ദസരി പറഞ്ഞു.

വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ പുതിയൊരു പശ്ചാത്തലമായിരിക്കും ഇതോടെ തുറക്കപ്പെടുകയെന്ന് അശോക് ലെയ്ലാന്റ് വൈദ്യുത വാഹന വിഭാഗം ബിസിനസ് യൂണിറ്റ് മേധാവി കാര്‍ത്തിക് ആത്മനാഥന്‍ ചൂണ്ടിക്കാട്ടി.

TAGS: Ashok Leyland |