ഇസുസു ഡി മാക്‌സ് കാബുകൾക്ക് ഡി സെർവ് ഓഫർ

Posted on: September 7, 2018

കൊച്ചി : ഇന്ത്യയിലെ ഡിമാക്‌സ് റെഗുലർ മോഡൽ കാബുകൾക്ക് മൂന്ന് വർഷത്തേക്ക് സൗജന്യമായി മെയിന്റനൻസ് നൽകുന്ന ഡി സെർവ് ഓഫർ ഇസുസു മോട്ടോഴ്‌സ് ഇന്ത്യ അവതരിപ്പിച്ചു. ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വാഹനം വാങ്ങുന്നവർക്കാണ് അധിക ചെലവില്ലാതെ ഡി സെർവ് പദ്ധതിയുടെ ഭാഗമാകാം.

മൂന്നു വർഷത്തെക്ക് അല്ലെങ്കിൽ 100000 കിലോ മീറ്റർ (ഏതാണോ ആദ്യം) സൗജന്യ പരിപാലനം ഇതിൽ പിഎംഎസ് പാർട്‌സ്, ലുബ്രികന്റ് ലേബർ കോസ്റ്റ്‌സ്, ചില തേയ്മാനം സംഭവിക്കുന്ന ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. പക്ഷെ വാഹനാപകടം മൂലമുണ്ടാകുന്ന കേടുപാടുകൾ ഈ സ്‌കീം വഴി പരിഹരിച്ചു നൽകുന്നതല്ല. 2018 ഒക്ടോബർ 31 വരെ മാത്രമാണ് ഓഫർ ബാധകമാകുന്നത്.