ഹോണ്ട 13-ാമത് ട്രാഫിക്ക് ട്രെയിനിംഗ് പാര്‍ക്ക് തുറന്നു

Posted on: August 31, 2018

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ താനെ മുന്‍സിപ്പല്‍ കോര്‍പറേഷനുമായി ചേര്‍ന്ന് ഇന്ത്യയിലെ 13-ാമത് ട്രാഫിക്ക് ട്രെയിനിംഗ്
പാര്‍ക്ക് ആരംഭിച്ചു. മഹാരാഷ്ട്രയിലെ പശ്ചിമ താനെയില്‍ ഘോധ്ബുന്ദര്‍ റോഡില്‍ കവേശ്വരത്ത് പാര്‍ക്ക് വ്യൂ സൊസൈറ്റിക്ക് എതിര്‍വശമാണ് ഹോണ്ട ട്രാഫിക്ക് പാര്‍ക്ക്.

സ്വാതന്ത്ര റൈഡര്‍മാരാകണമെന്ന് ആഗ്രഹിക്കുന്ന 18നു വയസിനു മുകളിലുള്ള വനിതകളുടെ സ്വപ്നം സഫലമാക്കുന്നതിനുള്ള ഹോണ്ടയുടെ ഡ്രീം റൈഡിംഗ് പരിപാടിക്കും തുടക്കം കുറിച്ചു. ഈ പരിപാടിക്കു കീഴില്‍ നാലു മണിക്കൂറിനുള്ളില്‍ വനിതകളെ സ്വാതന്ത്ര റൈഡര്‍മാരുക്കുന്നതിനുള്ള ദൗത്യമാണ് വനിത ഇന്‍സ്ട്രക്ടര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. താനെയിലെ വനിതകള്‍ക്ക് [email protected] രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ അല്ലെങ്കില്‍ 7738424602 എന്ന നമ്പറില്‍ സഹായം തേടികൊണ്ട് അവരുടെ യാത്ര തുടങ്ങാം.

ശിവസേനയുടെ ഭാഗമായ യുവ സേന പ്രസിഡന്റ് ആതിഥ്യ താക്കറെ കുട്ടികളുടെ ട്രാഫിക്ക് ട്രെയിനിംഗ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിംഗ് ഗുലേരിയയും സര്‍ക്കാര്‍ അധികൃതരും സന്നിഹിതരായിരുന്നു.