ഹോണ്ട ട്രൂ അഡ്വഞ്ചര്‍ ആനിവേഴ്‌സറി

Posted on: August 13, 2018

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2018 ആഫ്രിക്ക ട്വിന്‍ മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയിലെത്തിയതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ട്രൂ അഡ്വഞ്ചര്‍ ആനിവേഴ്‌സറി റൈഡ് സംഘടിപ്പിച്ചു. ഇതോടൊപ്പം നൂറാമത്തെ 2018 ആഫ്രിക്ക ട്വിന്‍ മോട്ടോര്‍ സൈക്കിള്‍ ഉപഭോക്താവിന് കൈമാറുകയും ചെയ്തു.

റൈഡ് കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ആവേശമുണര്‍ത്തുന്ന ഭൂപ്രദേശങ്ങളിലൂടെയാണ് കടന്നുപോയത്. വനപാതകള്‍, ഹെയര്‍പിന്‍ വളവുകളുള്ള റോഡുകള്‍, മനോഹരമായ കാഴ്ച നല്കുന്ന സമതല പ്രദേശങ്ങള്‍ എന്നിവയിലൂടെ റൈഡ് നടത്തിയ ഉപഭോക്താക്കള്‍ക്ക് ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ കുരുത്തും ശക്തിയും പ്രകടനവും അനുഭവിച്ചറിയാന്‍ സാധിച്ചു.

ആഫ്രിക്ക ട്വിന്‍ ഉപഭോക്താക്കളിലെ മോട്ടോ ജിപി ലൈവ് വിജയികളെ നറുക്കിട്ട് കണ്ടെത്തുകയും ചെയ്തു. ഇവര്‍ക്ക് 2018 നവംബര്‍ ആദ്യം മലേഷ്യയില്‍ നടക്കുന്ന മോട്ടോ ജിപി റേസ് നേരിട്ടു കാണുന്നതിന് അവസരമൊരുക്കും. രാജ്യത്തെ 22 നഗരങ്ങളിലെ ഹോണ്ടയുടെ വിംഗ് വേള്‍ഡ്ഡീലര്‍ഷിപ്പില്‍ 2018 ആഫ്രിക്ക ട്വിന്‍ ലഭ്യമാണ്. ഡല്‍ഹി എക്‌സ്‌ഷോറൂം വില 13.23 ലക്ഷം രൂപയാണ്.

ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ പ്രവേശിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നടത്തിയ ഭാഗ്യ നറുക്കെടുപ്പില്‍ വിജിയിച്ചവര്‍ക്ക് മലേഷ്യയില്‍ നടക്കുന്ന മോട്ടോ ജിപി റേസ് നേരിട്ടു കാണുവാന്‍ അവസരമൊരുക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിഇഒയുമായ മിനോറു കാറ്റോ പറഞ്ഞു.

ആഫ്രിക്ക ട്വിന്‍ മോട്ടോര്‍ സൈക്കിളിന്റെ ഇന്ത്യ പ്രവേശത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നൂറാം യൂണിറ്റ് വില്‍പ്പന നടത്തിയിരിക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ കൂട്ടിച്ചേര്‍ത്തു.