കാർഗിൽ കോളിങ്ങ് അഖിലേന്ത്യ റൈഡുമായി ടിവിഎസ്

Posted on: July 17, 2018

കൊച്ചി : കാർഗിൽ വിജയദിവസമായ ജൂലൈ 26 ന്, ഇന്ത്യൻ പ്രതിരോധ സേനയുടെ സേവനങ്ങളെ പ്രകീർത്തിച്ച് ടിവിഎസ് മോട്ടോർ കമ്പനി അഖിലേന്ത്യാടിസ്ഥാനത്തിൽ ഇരു ചക്ര വാഹന റൈഡ് സംഘടിപ്പിക്കും. ടിവിഎസ് മോട്ടോർ ജനപ്രിയ ബ്രാൻഡായ ടിവിഎസ് സ്റ്റാർ സിറ്റി പ്ലസിന്റെ പേരിലാണ് റാലി സംഘടിപ്പിക്കുന്നത്.

കാർഗിൽ കോളിങ്ങ് യഥാർത്ഥ താരങ്ങൾക്കുവേണ്ടിയുള്ള റൈഡിൽ, ഓരോ ഇന്ത്യാക്കാരനും അവരവർക്ക് ഇഷ്ടമുള്ള വാഹനങ്ങളിൽ പങ്കെടുക്കാം. ഇന്ത്യൻ പ്രതിരോധ സേനയുടെ വിജയഗാഥകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് കാർഗിൽ കോളിങ്ങിന്റെ ഉദ്ദേശ്യം. ഇന്ത്യൻ ജനതയ്ക്ക് സമാധാനവും സുരക്ഷയും സൗഖ്യവും നൽകുന്ന ഇന്ത്യൻ സൈന്യത്തിന് നന്ദി രേഖപ്പെടുത്താൻ വേണ്ടിയാണ് കാർഗിൽ കോളിങ്ങ്. സംഘടിപ്പിക്കുന്നതെന്ന് ടിവിഎസ് മോ’ോർ കമ്പനി (മാർക്കറ്റിങ്ങ്) വൈസ് പ്രസിഡന്റ് അനിരുദ്ധ ഹൽദാർ അഭ്യർത്ഥിച്ചു.

കാർഗിൽ കോളിങ്ങ് റാലിയുടെ ടച്ച് പോയിന്റ് രാജ്യത്തെ ടിവിഎസ് ഷോറൂമുകളായിരിക്കും. 3500 ലേറെ വരു ചാനൽ പാർട്ണർമാർ റാലിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. റാലിയിൽ പങ്കെടുക്കാൻ www.tvsstarcityplus.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 1800 315 7300 എ നമ്പരിലേയ്ക്ക് ഒരു മിസ്ഡ് കോൾ അയക്കുകയോ ചെയ്താൽ മതി.