ഫോക്‌സ്‌വാഗൻ വർഷകാല ഓഫറുകൾ

Posted on: June 15, 2018

കൊച്ചി : വർഷകാല ഓഫറായി ഫോക്‌സ്‌വാഗൻ കാറുടമകൾക്ക് മൂന്ന് വർഷത്തെ അധിക വാറണ്ടി അനുവദിക്കുന്നു. രണ്ട് വർഷത്തെ വാറണ്ടിയാണ് നേരത്തെ ഉള്ളത്. ഇത് 5 വർഷമായി വർധിക്കും. കാർ സ്വന്തമാക്കി രണ്ട് വർഷം തികയാത്തവർക്കും പുതുതായി വാങ്ങുന്നവർക്കും ഓഫർ ബാധകമാണ്.

കൂടാതെ നിലവിലുള്ള ഒരു വർഷ സർവീസ് വാല്യു പായ്ക്ക് കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. കാർ സർവീസിനായ് ഉടമയിൽ നിന്ന് സർവീസ് കേന്ദ്രത്തിൽ കൊണ്ടുവരികയും തിരിച്ചെത്തിക്കുകയും ചെയ്യുന്നതിന് ചാർജ് ഈടാക്കില്ല. വീൽ അലൈൻമെന്റ്, ബാലൻസിംഗ് എന്നിവയ്ക്ക് കുറഞ്ഞ നിരക്ക് മാത്രം ഈടാക്കുന്നതുമാണ്. ദേശീയ തലത്തിൽ സർവീസ് പായ്ക്ക് സ്വന്തമാക്കുന്നവരിൽ 1000 പേർക്ക് ഗിഫ്റ്റ് കൂപ്പൺ ലഭിക്കും. ഇതിലെ ഭാഗ്യവാൻമാരായ 5 പേർക്ക് ഒരു വർഷത്തെ അധിക വാറണ്ടി കൂടി ലഭിക്കും.

TAGS: Volkswagen |