ഹോണ്ട 2018 ഗോൾഡ് വിംഗിന്റെ വിൽപന ആരംഭിച്ചു

Posted on: June 13, 2018

കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൽ ആൻഡ് സ്‌കൂട്ടർ 2018 ഗോൾഡ് വിംഗിന്റെ വിൽപന ആരംഭിച്ചു. ജയ്പൂരിൽ സംഘടിപ്പിച്ച വർണശബളമായ ചടങ്ങിലാണ് ഗോൾഡ് വിംഗിന്റെ ആദ്യ വിൽപന നടത്തിയത്.

കൂടുതൽ ശക്തവും എന്നാൽ ഭാരകുറഞ്ഞതും ഷിപ്രഗതിയുമുള്ള ഗോൾഡ് വിംഗ,് 2018 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. പുതിയതായി വികസിപ്പിച്ചെടുത്ത ആറ് സിലിണ്ടർ എൻജിൻ, 7-സ്പീഡ് ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷൻ, ഡബിൾ വിഷ്‌ബോൺ ഫ്രണ്ട് സസ്‌പെൻഷൻ തുടങ്ങിയ വിപ്ലവകരമായ സാങ്കേതികവിദ്യയിലാണ് 2018 ഗോൾഡ് വിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ക്രമീകരിക്കാവുന്ന ഇലക്ട്രിക് വിൻഡ് സ്‌ക്രീൻ, ടിബിഡബ്‌ള്യു ക്രൂയിസ് കൺട്രോൾ, ഗോൾഡ് വിംഗുമായി സ്മാർട്ട്‌ഫോണിനെ ബന്ധിപ്പിക്കാവുന്ന ആപ്പിൾ കാർപ്ലേ ഇന്റഗ്രേഷൻ, ഏഴിഞ്ച് ടിഎഫ്ടി കളർ ഡിസ്‌പ്ലേ, എൽഇഡി ലൈറ്റിംഗ്, ഓട്ടോ കാൻസലിംഗ് ഇൻഡിക്കേറ്റർ, സ്മാർട്ട് കീ കൺട്രോൾ തുടങ്ങിയവയാണ് ഗോൾഡ് വിംഗിന്റെ സവിശേഷതകൾ. കാൻഡി ആർഡന്റ് റെഡ് കളറിൽ ലഭിക്കുന്ന 2018 ഗോൾഡ് വിംഗിന് 26.85 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ്-ഷോറൂം വില.

2018 ലെ ഇന്ത്യ ഓട്ടോഷോയിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിച്ച ഇരുചക്രവാഹനമാണ് 2018 ഗോൾഡ് വിംഗ്. ഷോയ്ക്ക്ടിയിൽ തന്നെ 35 ബുക്കിംഗാണ് ലഭിച്ചതെന്ന് ഹോണ്ട മോട്ടോർസൈക്കിൽ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.