പോർഷെ 70 ാം വാർഷികം : മൂന്നാറിലേക്ക് കാർ കോൺവോയ്

Posted on: June 12, 2018

കൊച്ചി : പോർഷെ കാറുകളുടെ 70 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് കാർ കോൺവോയ് സംഘടിപ്പിച്ചു. കൊച്ചിയിലെ പോർഷെ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോൺവോയിയിൽ 40 പോർഷെ കാറുകൾ പങ്കെടുത്തു.

മൂന്നാറിന്റെ വശ്യമനോഹരമായ പ്രകൃതിയിലേക്കുള്ള വാരാന്ത്യ ഡ്രൈവ് പോർഷെ ഉടമകൾക്ക് നൂതന അനുഭവമായി.