ആധുനിക സവിശേഷതകളോടു കൂടിയ നിസാൻ കണക്റ്റ്

Posted on: June 8, 2018

കൊച്ചി : നിസാൻ ഇന്ത്യ ആധുനിക സവിശേഷതകളോടു കൂടിയ വിനിമയ പ്ലാറ്റ്‌ഫോം നിസാൻ കണക്റ്റ് പുറത്തിറക്കി. വാഹന നിയന്ത്രണം, സൗകര്യം, സുരക്ഷ, സോഷ്യൽമീഡിയ ഷെയറിങ്ങ് എന്നിവയ്ക്കാവശ്യമായ 18 പുതിയ ഫീച്ചറുകളുമായാണ് നിസാൻ കണക്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. 3 വർഷത്തേക്ക് വരിസംഖ്യ ഒന്നും ഈടാക്കാതെ ലഭ്യമാകുന്ന നിസാൻ കണക്റ്റ് മൈക്ര,സണ്ണി, ടെറാനോ തുടങ്ങിയ നിസാന്റെ എല്ലാവാഹനങ്ങൾക്കും ലഭ്യമാണ്.

50 ലേറെ ഫീച്ചറുകളുമായി വരുന്ന നിസാൻ കണക്റ്റ് ഡ്രൈവിംഗ് സുരക്ഷ, വാഹന നിയന്ത്രണം എന്നിവ ലക്ഷ്യമാക്കിയുള്ളതാണ്. നിസാൻ കണക്റ്റിന്റെ വേ ടു മൈകാർ ഫീച്ചർ പാർക്കിങ്ങ് ലോട്ടിൽ വാഹനം എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും.

നിസാൻ കണക്റ്റ്കാറിന്റെ സൂക്ഷ്മമായ ഓരോ വിവരങ്ങൾ പോലും ഉപഭോക്താവിനെ അറിയിക്കാൻ സഹായിക്കുമെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാർക്കറ്റംഗ് വൈസ് പ്രസിഡണ്ട് പീറ്റർ ക്ലിസോൾഡ് പറഞ്ഞു.

TAGS: Nissan Connect |