February 2019
വാഹന വായ്പകൾക്കായി മഹീന്ദ്രയും സൗത്ത് ഇന്ത്യൻ ബാങ്കും ധാരണയിൽ
Posted on: June 6, 2018
മുംബൈ : മഹീന്ദ്ര വാഹനങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കുമായി ധാരണയിലെത്തി. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കും.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിൽപ്പന വിഭാഗം വൈസ് പ്രസിഡന്റ് അമിത് സാഗറും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റീട്ടെയ്ൽ ബാങ്കിംഗ് മേധാവി സഞ്ജയ് കുമാർ സിൻഹയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് ഡി.ജി.എം. ജോൺ സി.എ., മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജനറൽ മാനേജർ നവീൻ ബത്‌ലാ എന്നിവർ സന്നിഹിതരായിരുന്നു.
രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന മഹിന്ദ്രയുടെ 1800 വിൽപ്പന കേന്ദ്രങ്ങളും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 855 ൽ അധികം ശാഖകളും ധാരണയുടെ വിജയത്തിന് സഹായകമാവുമെന്ന് സഞ്ജയ് കുമാർ സിൻഹ പറഞ്ഞു.
ഏറ്റവും മികച്ച വായ്പാ സേവനങ്ങൾ ലഭ്യമാക്കി ഉചിതമായത് തെരഞ്ഞെടുക്കുവാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വാഹന വായ്പാ പദ്ധതികൾ എന്ന് മഹീന്ദ്രയുടെ വൈസ് പ്രസിഡന്റ് അമിത് സാഗർ അഭിപ്രായപ്പെട്ടു.
TAGS: Mahindra & Mahindra | South Indian Bank |