ഡാറ്റ്സന്റെ അഞ്ചാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

Posted on: May 26, 2018

കൊച്ചി : ഡാറ്റ്സന്റെ അഞ്ചാമത് ആഗോള വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള ഡാറ്റ്സൺ എക്സ്പീരിയൻസ് സോണിന്റെ മൂന്നാം പാദത്തിന് ഗുഡ്ഗാവിൽ നിന്നു തുടക്കമായി. 2017 ലെ രണ്ടു വിജയകരമായ സീസണുകൾക്കു ശേഷമാണ് കൂടുതൽ സമഗ്രമായ ഡാറ്റ്സൺ എക്സ്പീരിയൻസ് സോൺ 2018 ൽ വീണ്ടും എത്തിയിരിക്കുന്നത്.

അഞ്ചാം വാർഷികത്തെ സൂചിപ്പിക്കുന്ന സവിശേഷതകളുള്ള ആകർഷകമായ 12 കാന്ററുകളാണ് കേരളമുൾപ്പെടെയുള്ള നിസ്സാൻ/ഡാറ്റ്സൺ ഷോറൂമുകൾക്ക് 50-100 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കുക. 160 ജില്ലകളിലും മുന്നൂറിലേറെ തഹസിലുകളിലുമായുള്ള 750 കേന്ദ്രങ്ങളിലാവും ഇതെത്തുക.

ഡാറ്റ്സൺ എക്സിപീരിയൻസ് സോൺ കൂടുതൽ വിപുലമായി ഉപഭോക്താക്കളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ 750 കേന്ദ്രങ്ങളിലേക്ക് ഇത്തവണ അവതരിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ നിസ്സാൻ മോട്ടോർ ഇന്ത്യ വിപണന വിഭാഗം വൈസ് പ്രസിഡന്റ് പീറ്റർ ക്ലിസോൾഡ് പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങളിലെ ബാൻഡ് പ്രതിജ്ഞ സംബന്ധിച്ച അനുഭവങ്ങൾ ഉപഭോക്താക്കൾക്കു നൽകുകയും പുതിയ ഉപഭോക്താക്കളെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: Datsun |