ലെക്സസിന്റെ എൽഎക്‌സ് 570 ഇന്ത്യൻ വിപണിയിൽ

Posted on: May 25, 2018

കൊച്ചി : ലെക്‌സസിന്റെ മുൻനിര എസ്‌യുവി എൽഎക്‌സ് 570 ഇന്ത്യയിൽ അവതരിപ്പിച്ചു. 5.7 ലിറ്റർ വി8 എൻജിനാണ് എൽഎക്‌സ് 570 ന്റെ പ്രത്യേകത. എൽഎക്‌സ് 570 ആദ്യകാഴ്ചയിൽത്തന്നെ ആരുടേയും മനംകവരുടെ ശക്തമായ ഡിസൈൻ കൺസപ്റ്റിലാണ് എത്തുന്നത്. ഓഫ് റോഡ് യാത്രികരെ മനസിൽ കണ്ടുകൊണ്ട് പെർഫോമൻസിന്റെ കാര്യത്തിൽ കോട്ടം തട്ടാതിരിക്കാൻ ശക്തമായ ഫ്രെയിം മുതൽ മൾട്ടി ടെറെയ്ൻ അഡ്ജസ്റ്റ്‌മെന്റ് സിസ്റ്റത്തിൽ വരെ പുത്തൻ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.

ക്ലൈമറ്റ് കൺട്രോൾ, സൂപ്പീരിയർ എന്റർടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ ഡ്രൈവിംഗ് ഒരു അനുഭവമാക്കിത്തീർക്കാൻ വേണ്ടതെല്ലാം എൽഎക്‌സ് 570 നൽകും. മൂന്നാം നിരയിലെ സീറ്റിംഗ് അഡീഷണൽ കാർഗോ സ്‌പേസായും ഉപയോഗിക്കാവുന്നതാണ്. ലെക്‌സസ് മാസ്റ്റർ ക്രാഫ്റ്റ്മാൻഷിപ്പിന്റെ ഉദാഹരണമാണ് യാത്രികർക്ക് സുഖമായ ഇരിപ്പിനും സൗകര്യത്തിനുമിണങ്ങുന്ന തരത്തിലെ സീറ്റിംഗ്.

ലെക്‌സസിന്റെ എൽ ഷെയ്പ്പിലെ ട്രിപ്പിൾ എൽഇഡി ഹെഡ്‌ലൈറ്റിന്റെ കണ്ണഞ്ചിക്കുന്ന തിളക്കം, സ്പിൻഡിൽ ഗ്രിൽ എന്നിവ ആദ്യകാഴ്ചയിൽ കൊതിപ്പിക്കാൻ എൽഎക്‌സ് 570യിലുണ്ട്. സെമി അനിലിൻ ലെതർ ഇന്റീരിയറിൽ തെളിഞ്ഞുകാണാവുന്ന ടകുമി മാർക്ക്, സ്റ്റീയറിംഗ് വീലിലെ ഷിമമോകു ട്രിം. ലെക്‌സസിന്റെ ആതിഥേയത്വം വിളിച്ചോതുന്ന ഇന്റീരിയറിൽ വിശാലമായ കാബിൻ, സിൽക്കി വൈറ്റ് എൽഇഡി ലൈറ്റിംഗ്. ഡോറുകളിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇല്യുമിനേഷൻ. ലെക്‌സസിന്റെ ക്ലൈമറ്റ് കോൺസിയർഷ് ഓരോരുത്തരുടേയും ആവശ്യാനുനസരണം ടെംപറേച്ചറും കംഫർട്ടും ഒരുക്കുന്നു. പ്രീമിയം 19 സ്പീക്കർ മാർക്ക് ലെവിൻസൺ റെഫറൻസ് സറൗണ്ട് സൗണ്ട് സിസ്റ്റം നൽകുന്നത് ഹൈ ഡെഷനിഷൻ ഹോം തിയേറ്റർ ക്വാളിറ്റി കാർ എന്റർടെയ്ൻമെന്റ്. റിയർ സീറ്റിനായി 11.6 ഇഞ്ച് ലിക്വിഡ് ക്രിസ്റ്റൽ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഡിസ്‌പ്ലേ. പകരംവയ്ക്കാനാവാത്ത ഷാസിയുടെ കരുത്തിലാണ് ഉയർന്ന നിലവാരത്തിലും വിശ്വാസ്യതയിലുമുള്ള ഓഫ്‌റോഡിംഗ് സാധ്യമാകുന്നത്. ലെക്‌സസിന്റെ എൽഎക്‌സ് 570 ബുക്കിംഗ് ആരംഭിച്ചു. 2,32,94,000 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ജീവിതത്തിന്റെ കയറ്റിറക്കങ്ങൾ ലാഘവത്തോടെയും ആധികാരികതയോടെയും കൈകാര്യം ചെയ്യുന്നവർക്കു വേണ്ടി നിർമിച്ച വാഹനമാണ് ലക്‌സസ് എൽഎക്‌സ് 570 എന്ന് ലെക്‌സസ് ഇന്ത്യ ചെയർമാൻ എൻ. രാജ പറയുന്നു.

TAGS: LEXUS LX 570 |