ഫോക്‌സ്‌വാഗൺ അമിയോ 1.0 എൽ എംപിഐ കേരള വിപണിയിൽ

Posted on: May 25, 2018

കൊച്ചി : മികച്ച ഇന്ധന ക്ഷമതയോടുകൂടിയ ഫോക്‌സ്‌വാഗൺ അമിയോ 1.0എൽ എംപിഐ കേരള വിപണിയിലെത്തി. 5.62 ലക്ഷം രൂപയാണ് അമിയോ 1.0എൽ എംപിഐയുടെ ഏറ്റവും കുറഞ്ഞ എക്‌സ് – ഷോറൂം വില. അമിയോയുടെ 1.5എൽ 4- സിലിണ്ടർ ടിഡിഐ മോഡലും ലഭ്യമാണ്. ഡീസൽ മോഡലിന് മാനുവൽ, ഡിഎസ്ജി ട്രാൻസ്മിഷൻ വകഭേദങ്ങളുണ്ട്.

അമിയോയുടെ 1.0എൽ എംപിഐ അവതരിപ്പിക്കുക വഴി ആഗോളതലത്തിൽ ലഭ്യമായ എല്ലാ മോഡലുകളും ഇന്ത്യയിലും ഫോക്‌സ്‌വാഗൺ ലഭ്യമാക്കുകയാണെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ഡയറക്ടർ സ്റ്റെഫാൻ നാപ്പ് പറഞ്ഞു. സുരക്ഷിതത്വത്തിന് ഫോക്‌സ്‌വാഗൺ നൽകുന്ന പ്രാധാന്യതിന് അടിവരയിട്ടുകൊണ്ട് ഇന്ത്യക്കാർക്കായി ഇന്ത്യയിൽ നിർമിച്ച അമിയോയിലും മുന്നിൽ ഇരട്ട എയർബാഗ്, എബിഎസ് എന്നിവയുണ്ട്. ടച്ച് സ്‌ക്രീൻ മൾടിമീഡിയ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, സെന്റർ ആം റെസ്റ്റ്, ആന്റി-പിഞ്ച് പവർ വിൻഡോ, സ്റ്റാറ്റിക് കോർണറിങ് ലൈറ്റുകൾ എന്നിവയാണ് ഇതര സവിശേഷതകൾ.