നിസാൻ ടെറാനോ സ്പോർട്ട് സ്പെഷ്യൽ എഡിഷൻ വിപണിയിൽ

Posted on: May 23, 2018

കൊച്ചി : ഒട്ടേറെ പുതിയ ഫീച്ചറുകളും ആകർഷകമായ ഇന്റീരിയർ- എക്സ്റ്റീരിയർ ഡിസൈനുകളുമായി നിസാൻ ടെറാനോ സ്പോർട്ട് സ്പെഷ്യൽ എഡിഷൻ വിപണിയിലെത്തി. ബോഡിയിലെ ഊർജ്ജസ്വലമായ മാറ്റങ്ങൾക്കൊപ്പം കറുപ്പ് റൂഫ്, പുതിയ വീൽ ആർച്ച് ക്ലാഡിങ്ങ്സ് എന്നിവയോടൊപ്പമാണ് നിസാൻ ടെറാനോ സ്പോർട്ട്സ് എഡിഷൻ ഇറങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ ബോഡിയിലെ പുതിയ സ്ട്രൈപ്സും ക്രിംസൺ സീറ്റ് കവറുകളും ഫ്ളോർ മാറ്റുകളും സ്റ്റൈലിഷ് എസ്.യു.വി എന്ന ടെറാനോയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നു. 12, 22,260 രൂപയാണ് ടെറാനോ സ്പോർട്ടിന്റെ വില.

 

സ്പോർട്ടി എക്സറ്റീരിയറും ഡ്യുവൽ ടോൺ ഇന്റീരിയറും സാഹസികമായ ജീവിതശൈലി പ്രതിഫലിപ്പിക്കുന്ന എസ്.യു.വി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് മികച്ച പാക്കേജായിരിക്കുമെന്ന് നിസാൻ ഇന്ത്യ എം.ഡി ജെറോം സൈഗോ പറഞ്ഞു. ആഗോളതലത്തിൽ കായികമാണ് ഉപഭോക്താക്കളുമായി ഇടപഴകാനുള്ള മാധ്യമമായി നിസാൻ കാണുന്നത്. ഇതിന്റെ ഭാഗമായി 2023 വരെ എട്ട് വർഷത്തേക്ക് നിസാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലുമായി ധാരണയുണ്ടാക്കി.

 

ഉപഭോക്താക്കളുടെ സ്മാർട്ട് ഫോണുമായി കണക്റ്റ് ചെയ്യാവുന്ന നിസാൻ കണക്റ്റുമായാണ് ടെറാനോ സ്പോർട്ട് വിപണിയിലെത്തുന്നത്. 50ലേറെ ഫീച്ചറുകളും 3 വർഷത്തെ വാറണ്ടിയും ഇതിനുണ്ട്. ജിയോ-ഫെൻസിങ്ങ്, സ്പീഡ് അലർട്ട്, കർഫ്യൂ അലർട്ട് ഉൾപ്പടെയുള്ളവയാണ് പ്രധാന ഫീച്ചറുകൾ. ടെറാനോ സ്പോർട്ടിന് പുറമെ, ടെറാനോ 3 എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ് 1.6 പെട്രോൾ, 1.5 ഡീസൽ, 1.5 ടിഎച്ച്പി. 6- സ്പീഡ് അഡ്വാൻസ്ഡ് ഓട്ടോ ഡ്രൈവ് ഓപ്ഷനോട് കൂടിയും ടെറാനോ ലഭ്യമാണ്.