ഷെവർലെ സെയ്ൽ സെഡാനും ഹാച്ച്ബാക്കും വിപണിയിൽ

Posted on: September 26, 2014

New-SAIL-Sedan-bigജനറൽ മോട്ടോഴ്‌സ് ഇന്ത്യ പുതിയ ഷെവർലെ സെയ്ൽ ഹാച്ച്ബാക്കും സെഡാനും പുറത്തിറക്കി. സെയ്ൽ ഹാച്ച്ബാക്കിന് 4.41 ലക്ഷം രൂപയാണ് തുടക്കവില. ഉയർന്ന വേരിയന്റിന് 6.81 ലക്ഷം രൂപ. സെഡാന് യഥാക്രമം 5.19ലക്ഷം രുപയും 7.64 ലക്ഷം രുപയും ആണ് ഡൽഹിയിലെ എക്‌സ് ഷോറും വില. പുതിയ സെയൽ ഹാച്ച്്ബാക്കും സെഡാനും പണത്തിനൊത്ത മൂല്യം നൽകുന്നതാണെന്ന് ജനറൽ മോട്ടോഴ്‌സ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അരവിന്ദ് സക്‌സേന പറഞ്ഞു.

New-SAIL-Hatchback-big

1.3 ലിറ്റർ ശേഷിയുള്ള എസ്ഡിഈ സ്മാർട്ട്‌ടെക് ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ ഘടിപ്പിച്ചതോടെ പുതിയ സെയ്‌ലിനു വിപ്ലവകരമായ മാറ്റമാണ് ഡീസൽ എൻജിൻ ടെക്‌നോളയിൽ ഉണ്ടാക്കിയിരിക്കുന്നത്. പുനെ, ബാംഗലുരു എന്നിവിടങ്ങളിൽ നിന്നുള്ള എൻജിനീയർമാരുടെ സഹകരണത്തോടെ ഇറ്റലിയിലെ ടൂറിനിലെ ജനറൽ മോട്ടോഴ്‌സിന്റെ ഡീസൽ എൻജിൻ ടെക്്്‌നോളജി സെന്ററിൽ ആണ് പുതിയ സെയ്ൽ ഡീസൽ എൻജിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

New-SAIL-Interior-big

1.3 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 75 എച്ച് പി കരുത്ത് നൽകും. 1750 ആർപിഎമ്മിൽ 190 എൻഎം ടോർക്കും പ്രദാനം ചെയ്യും. ലിറ്ററിനു 22.1 കിലോമീറ്ററാണ് ഇന്ധനക്ഷമത.

1.2 ലിറ്റർ ശേഷിയുള്ള സ്മാർട്ട്‌ടെക് പെട്രോൾ എൻജിൻ ജനറൽ മോട്ടോഴ്‌സിന്റെ പൂനെ, തലെഗാവിലെ പവർട്രെയിൻ പ്ലാന്റിൽ നിർമ്മിച്ചവയാണ്. എൻജിന്റെ സവിശേഷതകളായ അലൂമിനിയം സിലിണ്ടർ ഹെഡ്, ലോ ടെൻഷൻ റിംഗുകളോടുകൂടിയ ലൈറ്റ്‌വെയ്റ്റ് പിസ്റ്റണുകൾ എന്നിവ എൻജിൻ ഭാരം കുറക്കുന്നതിനും ഇന്ധന ക്ഷമതകൂട്ടുന്നതിനും സഹായമാണ്.